ചിങ്ങപ്പുലരിയിൽ തിരുനക്കരയിൽ ആനയൂട്ട്

കോട്ടയം: . തിരുനക്കര പുതിയതൃക്കോവിൽ ക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ 9.30ഒാടെയായിരുന്നു ആനയൂട്ട്. മഹാഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങിന് തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരരുടെ പ്രതിനിധി ഹരിദാസ് ഭട്ടതിരി മുഖ്യകാർമികത്വം വഹിച്ചു. ഒളശ്ശ സനലി​െൻറ പഞ്ചവാദ്യവും അരങ്ങേറി. തിരുനക്കര ശിവൻ, ഭാരത് വിശ്വനാഥൻ, വിനോദ്, ഉണ്ണിപ്പിള്ളി നാരായണൻ കുട്ടി, തോട്ടക്കാട് രാജശേഖരൻ, കല്ലൂർ‌ത്താഴെ ശിവസുന്ദരൻ, തോട്ടക്കാട് കുഞ്ഞുലക്ഷ്മി, തോട്ടയ്ക്കാട് കണ്ണൻ, ചാന്നാനിക്കാട് സുനന്ദ, തമ്പലക്കാട് കൈലാസ് എന്നീ ആനകളാണ് ആനയൂട്ടിൽ പങ്കെടുത്തത്. ചോറും മഞ്ഞപ്പൊടിയും ചെറുപയറും ചേർത്തുണ്ടാക്കിയ പ്രത്യേക വിഭവം ഭക്തരടക്കം ആനകൾക്ക് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.