മന്ത്രി തോമസ്​ ചാണ്ടിയുടെ രാജി: കോട്ടയത്ത്​ നാഷനലിസ്​റ്റ്​ യൂത്ത്​ കോൺഗ്രസ്​ പ്രകടനം

കോട്ടയം: എൽ.ഡി.എഫ് പ്രതിഛായക്ക് കളങ്കമുണ്ടാക്കിയ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് കോട്ടയത്ത് പ്രകടനം നടത്തി. തിരുനക്കര ഗാന്ധി സ്ക്വയറിൽ പാർട്ടിയിലെ മാനസികപീഡനത്തിന് ഇരയായി അന്തരിച്ച എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയനെതിരെ വധഭീഷണി മുഴക്കിയ സംസ്ഥാന നേതാവ് സുൾഫിക്കർ മയൂരിയുടെ കോലവും കത്തിച്ചു. ജില്ല പ്രസിഡൻറ് ജിജിത് മൈലക്കൽ അധ്യക്ഷത വഹിച്ചു. സാബു എബ്രഹാം, സാജു എം. ഫിലിപ്, എൻ.വൈ.സി സംസ്ഥാന സെക്രട്ടറിമാരായ സാംജി പഴേപറമ്പിൽ, ഡെന്നി ആർ. നായർ, പി.ആർ. ഗോപാലകൃഷ്ണൻ, ജോബി കേളിയംപറമ്പിൽ, രാധാകൃഷ്ണൻ ഒാണമ്പള്ളി, മനോജ് മാടപ്പള്ളി, വിഷ്ണു കരിമ്പിൻകുളം, അയ്മനം വിജയൻ, സുനിൽകുമാർ കിടങ്ങൂർ, രഞ്ചനാഥ് കോടിമത, പി.സി. ഫിലിപ്, ജയ്സൺ െകാല്ലപ്പള്ളി, ജിബിൻ കുറിച്ചിത്താനം, സിജു ജോയി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.