കർഷകകുടുംബ പുരസ്​കാരസമർപ്പണവും കർഷകദിനാചരണവും

കോട്ടയം: സോഷ്യൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കർഷകകുടുംബ പുരസ്കാരസമർപ്പണവും കർഷകദിനാചരണവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സ​െൻററിൽ ദിനാചരണത്തി​െൻറ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിർവഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, സംസ്ഥാന വനിത കമീഷൻ അംഗം ഡോ. ജെ. പ്രമീളദേവി, കോട്ടയം പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫിസർ സുമ ഫിലിപ്, നബാർഡ് കോട്ടയം ഡിസ്ട്രിക്റ്റ് ഡെവലപ്ൻറ് മാനേജർ ദിവ്യ , കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനിൽ പെരുമാനൂർ, അസി. സെക്രട്ടറി ഫാ. ബിബിൻ കണ്ടോത്ത്, ഏറ്റുമാനൂർ സി.ഐ സി.ജെ. മാർട്ടിൻ എന്നിവർ സംസാരിച്ചു. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന കർഷകകുടുംബ പുരസ്കാരം കൂരോപ്പട സ്വദേശി ജോയിമോൻ ജെയ്ക്ക് മാർ മാത്യു മൂലക്കാട്ട് സമ്മാനിച്ചു. കപ്പ അരിച്ചിൽ മത്സരത്തിൽ ഇടുക്കി ജില്ലയിലെ മുട്ടം ഗ്രാമത്തിൽനിന്നുള്ള സ്റ്റീഫൻ ഒന്നാം സ്ഥാനവും ഉഴവൂർ സ്വദേശി പി.ആർ. രാജൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കർഷകദിനം ആചരിച്ചു കോട്ടയം: കൃഷിഭവൻറെയും കോട്ടയം മുനിസിപ്പാലിറ്റിയുടെയും ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു, തിരുവാതുക്കൽ എ.പി.ജെ. അബ്‌ദുൽ കലാം മുനിസിപ്പൽ ഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ ഡോ. പി.ആർ. സോന അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജാൻസി ജേക്കബ്, വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ ദിലീപ്കുമാർ എന്നിവർ ആശംസ നേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.