സ്​ത്രീകളെ എപ്പോഴും പേടിപ്പിക്കാനാകുമെന്ന ധാരണ മാറണം ^ബി. സന്ധ്യ

സ്ത്രീകളെ എപ്പോഴും പേടിപ്പിക്കാനാകുമെന്ന ധാരണ മാറണം -ബി. സന്ധ്യ കോട്ടയം: സ്ത്രീകളെ എപ്പോഴും പേടിപ്പിക്കാനാകുമെന്ന ധാരണ മാറണമെന്ന് എ.ഡി.ജി.പി ബി. സന്ധ്യ. പേടിച്ച് ഒളിക്കുന്ന പഴയ കാലങ്ങളിൽനിന്ന് സ്ത്രീകൾ മാറണം. ഒരു നോട്ടത്തിലൂടെ അതിക്രമങ്ങളെ ചെറുക്കാൻ സത്രീകൾക്ക് കഴിയണം. അതിനുതക്ക ആത്മവിശ്വാസം സ്ത്രീകൾ ആർജിക്കണമെന്നും അവർ പറഞ്ഞു. കോട്ടയം ജില്ല പൊലീസി​െൻറ വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി 'സഹജം 2017 ' സുവനീർ പ്രകാശനം ചെയ്യുകയായിരുന്നു അവർ. ജനങ്ങളുടെ സുരക്ഷയെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും പൊലീസ് നേരിട്ട് മനസ്സിലാക്കണമെന്നും സന്ധ്യ പറഞ്ഞു. ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി 'സ്വപ്‌നഭവനം' നിർമിച്ചുനൽകിയ വൈക്കം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെയും ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ ഡാറ്റ ബാങ്ക് കലക്ഷൻ നടത്തിയ തൃക്കൊടിത്താനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും അനുമോദിച്ചു. നാർേകാട്ടിക് സെൽ ഡിവൈ.എസ്.പി കെ.എം. സജീവ്, വനിത സെൽ സി.ഐ സി.എൻ. ഫിലോമിന, കെ.എം. രാധാകൃഷ്‌ണപിള്ള, വി.ജി. വിനോദ് കുമാർ, കെ. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. --പടം--
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.