മൂന്നാർ: ബ്രിട്ടീഷ്​​ ആധിപത്യത്തി​െൻറ ചൂടും ചൂരും ഏറ്റ നാട്​

ID FREEDOM 3 munnar മൂന്നാർ: ബ്രിട്ടീഷ് ആധിപത്യത്തി​െൻറ ചൂടും ചൂരും ഏറ്റ നാട് മൂന്നാർ: ബ്രിട്ടീഷ് ഭരണകാലത്ത് തേയിലകൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് ഭാരതത്തി​െൻറതന്നെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന മൂന്നാർ. ആദ്യകാലത്ത് തമിഴ്നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലിനായാണ് കൊണ്ടുവന്നത്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്ക് താമസിക്കാൻ അക്കാലത്ത് പണിത ബംഗ്ലാവുകൾ സഞ്ചാരികൾക്ക് ഇന്നും അദ്ഭുതമാണ്. മൂന്നാറിൽ കഴിഞ്ഞ നൂറ്റാണ്ടി​െൻറ തുടക്കത്തിൽതന്നെ മോണോറെയിൽ സ്ഥാപിക്കപ്പെട്ടിരുന്നു. ജലവൈദ്യുതി പദ്ധതിക്ക് വഴികാട്ടിയായതും ഈ മണ്ണിൽനിന്നാണ്. 1790ലാണ് ബ്രിട്ടീഷുകാർ ആദ്യം ഇവിടെ വന്നത്. അന്നത്തെ സായ്പി​െൻറ വരവ് ടിപ്പുവിെ​െൻറ പടയോട്ടത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. 1817ൽ ഈ പ്രദേശത്ത് സർവേക്കായി മദിരാശി ആർമിയിൽനിന്ന് ഉദ്യോഗസ്ഥരെത്തെി. 1888ലാണ് കണ്ണൻ ദേവൻ പ്ലാേൻറഴ്സ് അസോസിയേഷ​െൻറ പിറവി. അപ്പോഴേക്കും പാർവതിമലയിലെ 50 ഏക്കർ സ്ഥലത്ത് തേയിലകൃഷി ആരംഭിച്ചിരുന്നു. ആദ്യ റബർ തൈ നട്ടതും അടുത്ത കാലം വരെ മൂന്നാർ പഞ്ചായത്തി​െൻറ ഭാഗമായിരുന്ന മാങ്കുളത്താണ്. മൂന്നാറിലെ മലനിരകൾ തേയിലകൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടത്തെിയതോടെ മൂന്നാറി​െൻറ കുതിപ്പിന് തുടക്കമായി. 1915ൽ മൂന്നാറിൽ ധാരാളം തേയില എസ്റ്റേറ്റുകൾ ആരംഭിച്ചുകഴിഞ്ഞിരുന്നു. 16 ഫാക്ടറികൾ അന്ന് പ്രവർത്തിച്ചിരുന്നു. ചരക്കുനീക്കത്തിന് വേണ്ടിയാണ് റോഡുകൾ നിർമിച്ചത്. വിവിധ എസ്റ്റേറ്റുകളിൽനിന്ന് കാളവണ്ടി മാർഗമാണ് തേയില മൂന്നാറിൽ എത്തിച്ചിരുന്നത്. ഇതിനായി 500 കാളകളെയാണ് വിദേശത്തുനിന്ന് ഇറക്കുമതിചെയ്തത്. ഒപ്പം ഇംഗ്ലണ്ടിൽനിന്ന് വെറ്ററിനറി സർജനും രണ്ട് സഹായികളും എത്തി. കുണ്ടളയിലായിരുന്നു ഈ കാലികൾക്കായി ഷെഡ് ഒരുക്കിയത്. പിന്നീട് കുണ്ടളയിൽ സാൻഡോസ് കോളനി ആരംഭിക്കാൻ കാരണമായതും അന്നത്തെ സംഭവമാണ്. പിന്നീട് മാട്ടുപ്പെട്ടിയിൽ ഇന്തോ-സ്വിസ് േപ്രാജക്ട് സ്ഥാപിക്കുകയും ഇവിടം കേരളത്തിലെ കന്നുകാലി വർഗോദ്ധാരണത്തി​െൻറ തുടക്കമിട്ട സ്ഥലമാവുകയും ചെയ്തു. പഴയ ദേവികുളം ലേക്കിൽനിന്നുള്ള വെള്ളം ഉപയോഗിച്ചണ് 200 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചത്. രണ്ടാമത് നിലയം പള്ളിവാസലിലും ആരംഭിച്ചു. ഇപ്പോഴത്തെ ഹെഡ്വർക്ക്സ് ഡാമിന് സമീപത്ത് ചെക്ക് ഡാം നിർമിച്ചാണ് വെള്ളം തിരിച്ചുവിട്ടത്. ഇതിനെ ചുവടുപിടിച്ചാണ് സർ സി.പി. രാമസ്വാമി അയ്യർ ദിവാനായിരിക്കെ തിരുവിതാംകൂർ സർക്കാറി​െൻറ ഉടമസ്ഥതയിൽ പള്ളിവാസൽ ജലവൈദ്യുതി പദ്ധതി ആരംഭിച്ചത്. ഇതിനിടെ, കമ്പനിയുടെ ആവശ്യത്തിന് ടെലിഫോൺ, തപാൽ സംവിധാനങ്ങളും ആരംഭിച്ചിരുന്നു. കട്ടപ്പനയിലുണ്ട്, അമർ ജവാൻ യുദ്ധസ്മാരകം കട്ടപ്പന: കട്ടപ്പന നഗരത്തിലെത്തുന്നവർക്ക് ആദ്യം കാണാൻ കഴിയുന്ന സ്മാരകങ്ങളിലൊന്നാണ് അമർ ജവാൻ യുദ്ധസ്മാരകം. യുവതലമുറയിൽ സ്വാതന്ത്ര്യാവബോധം വളർത്താനും രാഷ്ട്രത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്യസമര സേനാനികളുടെയും അതിർത്തിയിൽ ജീവൻ ഹോമിച്ച വീരജവാന്മാരുടെയും സ്മരണ നിലനിർത്താനും ആദരാജ്ഞലി അർപ്പിക്കാനുമാണ് കട്ടപ്പനയിൽ അമർ ജവാൻ യുദ്ധസമാരകം നിർമിച്ചത്. ദേശീയ പ്രധാന്യമുള്ള ദിവസങ്ങളിൽ പ്രമുഖ വ്യക്തികൾ ഇവിടെ പുഷ്പചക്രം അർപ്പിച്ച് സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചുവരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിക്ക് തിലകക്കുറിയായി മുനിസിപ്പൽ ഓഫിസിനുമുന്നിൽ തലയുയർത്തിനിൽക്കുന്ന ഈ ചരിത്ര സ്മാരകം 2013 നവംബർ 29നാണ് രാഷ്ട്രത്തിന് സമർപ്പിച്ചത്. ദക്ഷിണമേഖല നാവിക കമാൻഡർ വൈസ് അഡ്മിറൽ സതീഷ് സോണിയാണ് യുദ്ധസ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചത്. എക്സ് സർവിസ് ലീഗ് കട്ടപ്പന യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ, സൈന്യത്തിൽനിന്ന് വിരമിച്ച സേനാനികളും സ്കൂൾ, കോളജ് കുട്ടികളും പൊതുജനങ്ങളും ചേർന്ന് സ്വരൂപിച്ച നാലര ലക്ഷം രൂപകൊണ്ടാണ് സ്മാരകം പണികഴിപ്പിച്ചത്. 2012 ആഗസ്റ്റിൽ കട്ടപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന പ്രവ്ദ ശിവരാജനാണ് തറക്കല്ലിട്ടത്. യുദ്ധ സ്മാരകത്തി​െൻറ മുകളിൽ എ.കെ47 തോക്ക് തലകീഴായി സ്ഥാപിച്ച് അതിനുമുകളിൽ ജവാ​െൻറ ഹെൽമറ്റ് കമിഴ്ത്തിവെച്ചിരിക്കുന്നു. സമീപത്തുകൂടി പോകുന്ന കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ്--ഡിവൈ.എസ്.പി റോഡിന് ഗ്രാമപഞ്ചായത്ത് അമർ ജവാൻ റോഡ് എന്ന് നാമകരണം കൂടി ചെയ്തതോടെ യുദ്ധസ്മാരകം ജില്ലയിലെ ശ്രദ്ധാകേന്ദ്രമായി. എക്സ് സർവിസ് ലീഗ് കട്ടപ്പന യൂനിറ്റ് പ്രസിഡൻറ് ജോസഫ് വാണിയപ്പുരക്കൽ, സെക്രട്ടറി പി.ബി. രവി എന്നിവരുടെ നേതൃത്വത്തിലെ കമ്മിറ്റിക്കാണ് ഇതി​െൻറ മേൽനോട്ടച്ചുമതല. പടം: TDF5,7,8
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.