chingam 9

പിടിവിട്ട് ഏത്തക്ക; ഉപ്പേരിയും ശർക്കരവരട്ടിയും കീശ കാലിയാക്കും കട്ടപ്പന: ഇത്തവണ ഓണത്തിന് ഏത്തക്കയും ഉപ്പേരിയും ശർക്കരവരട്ടിയും വാങ്ങുന്നരുടെ കൈപൊള്ളും. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കിലോക്ക് 40 രൂപയുടെവരെ വർധന ഏത്തക്കക്ക് വിപണിയിൽ ഇപ്പോഴുണ്ട്. പച്ചക്കായ കിലോ 60മുതൽ 70 രൂപവരെയാണ്. പഴത്തിന് 70മുതൽ 85 രൂപ വരെയാണ്. ഓണദിവസങ്ങളിൽ നാടൻ ഇനത്തിന് കിലോ 100 രൂപ എത്തിയാലും അദ്ഭുതപ്പെടേണ്ട. ഞാലിപ്പൂവൻ പഴത്തിന് ഇതുവരെയില്ലാത്തത്ര വിലയാണ്. എന്തുവില നൽകിയാലും ചില സ്ഥലങ്ങളിൽ പച്ച എത്തക്കയും പഴവും കിട്ടാത്ത സ്ഥിതിയുമുണ്ട്. ഏത്തക്കായ ഉപ്പേരി വില കിലോക്ക് 200മുതൽ 250 രൂപവരെയായി ഉയർന്നപ്പോൾ ശർക്കരവരട്ടി കിലോക്ക് ഗുണനിലവാരമനുസരിച്ച് 250മുതൽ 300വരെയായി. വെളിച്ചണ്ണയിലും ഓയിലിലും വറുത്തത് തമ്മിൽ വിലയിൽ പിന്നെയും അന്തരമുണ്ട്. ഏത്തപ്പഴം ഉപ്പേരിക്ക് വില പിന്നെയും കൂടും. കാലാവസ്ഥയി വ്യതിയാനവും കാറ്റിൽ ഏത്തവാഴ വ്യാപകമായി നശിച്ചതും കീടബാധയും ഇത്തവണ ഏത്തവാഴ കൃഷി ഉൽപാദനത്തെ പിന്നോട്ടടിച്ചു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 50 ശതമാനം ഉൽപാദനക്കുറവാണ് ഇത്തവണ. ഹൈറേഞ്ച് മേഖലയിൽ സാധാരണ കൃഷിചെയ്യുന്നത് നാടൻ ഇനങ്ങളും ക്വിൻറൽ വാഴ എന്ന ഉൽപാദനശേഷി കൂടിയ ഇനങ്ങളുമാണ്. ടിഷ്യൂകൾച്ചർ ഇനവും ചിലർ കൃഷിചെയ്യുന്നുണ്ട്‌. ഓണനാളുകളിൽ അമ്പലത്തിൽ കാഴ്ചവെക്കാൻ പ്രത്യേകം കാഴ്ചക്കുലകളും കർഷകർ തയാറാക്കുന്നുണ്ട്. ശരാശരി 12മുതൽ 25 കിലോവരെ ഏത്തക്കുല വിപണിയിൽ ലഭ്യമാണ്. കട്ടപ്പനയിലും തങ്കമണിയിലും നെടുങ്കണ്ടത്തുമുള്ള കർഷക വിപണികളിലൂടെയാണ് ഏത്തക്ക വിറ്റഴിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന ഏത്തക്കുല മൊത്ത-ചില്ലറവിൽപന കടകളിലൂടെയും വിറ്റഴിക്കുന്നുണ്ട്. തോമസ് ജോസ് TDC3-BANANA ഓണനാളുകളിലെ വിൽപനക്ക് കട്ടപ്പനയിൽ കൃഷിചെയ്തുനിർത്തിയ ഏത്തവാഴേത്താട്ടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.