IDFEEDOM 4 ചെറുതോണി: രാജ്യം സ്വതന്ത്രമായി എഴുപതാമാണ്ടിലേക്ക് കടക്കുമ്പോൾ ജോർജ് പാലക്കീൽ എന്ന തൊണ്ണൂറുപിന്നിട്ട സ്വാതന്ത്ര്യസമര സേനാനി വിശ്രമജീവിതത്തിലാണ്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. ആചാര്യ വിനോബ ഭാവെയുടെ ഭൂദാന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഭാരതം മുഴുവൻ കാൽനടയാത്ര ചെയ്ത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തെങ്കിലും സർക്കാറിെൻറ ഒരു ആനുകൂല്യവും പറ്റിയില്ല. കേരളം രൂപം കൊള്ളുന്നതിനുമുമ്പ് തിരു--കൊച്ചിയിൽ അക്കാമ്മ ചെറിയാൻ, ആർ.വി. തോമസ്, മുൻ എം.എൽ.എ പി.എം. വർഗീസ്, അഡ്വ. കെ.എം. തോമസ് തുടങ്ങിയവരോടൊപ്പമായിരുന്നു ആദ്യകാല രാഷ്ട്രീയജീവിതം. കുറച്ചുകാലം ബേബി ജോണിനൊപ്പം ആർ.എസ്.പിയിൽ ചേർന്ന് തൊടുപുഴ താലൂക്ക് സെക്രട്ടറിയായും പ്രവർത്തിച്ചു. ഇതിനിടെ, സർവോദയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. തിരു--കൊച്ചി പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യർ ആയിരുന്നു പ്രചോദനവും േപ്രാത്സാഹനവും. അന്നത്തെകാലത്ത് എം.പി. മന്മദൻ, കെ.കെ. കുമാരൻ മാസ്റ്റർ തുടങ്ങിയവരുമൊന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊളളുന്നു ഇദ്ദേഹം. ഇടമറുകുമായുളള പരിചയം ഇതിനിടെ യുക്തിവാദി സംഘത്തിലുമെത്തിച്ചു. അന്ധവിശ്വാസത്തെ മനസ്സിൽ നിന്ന് ആട്ടിപ്പായിക്കാൻ എൻ.സി. ജോസഫും ഇടമറുകും കാണിച്ചുതന്ന പാത കാരണമായെന്ന് ഇദ്ദേഹം പറയുന്നു. 'എം.എ. ജോൺ നമ്മെ നയിക്കു'മെന്ന മുദ്രാവാക്യം കേരളത്തിൽ മുഴങ്ങുന്ന കാലത്ത് ജോണിെൻറ കൂടെ മുൻനിരയിലുണ്ടായിരുന്നു. മുട്ടം സ്വദേശിയായ ഇദ്ദേഹം മൂന്നുവർഷം തുടങ്ങനാട് സഹകരണബാങ്ക് മെംബറായിരുന്നു. താലൂക്ക് ഹൗസിങ് സൊസൈറ്റിയിൽ ഒമ്പതുകൊല്ലം ഡയറക്ടർ ഡോർഡ് അംഗം, ചള്ളാവയൽ ക്ഷീരസംഘം സ്ഥാപക അംഗങ്ങളിൽ ഒരാളുമായിരുന്നു. ഈ സംഘത്തിൽ ആറുവർഷം പ്രസിഡൻറുമായി. മുട്ടം ഹൈസ്കൂളിൽ എട്ടുകൊല്ലം പി.ടി.എ പ്രസിഡൻറ് സ്ഥാനം വഹിച്ചു. ചെരിപ്പുപയോഗിച്ചിട്ട് 60 വർഷമായി. വാഴത്തോപ്പ് പഞ്ചായത്ത് മെംബറായ മകൻ ബാബുവിനോടൊപ്പം കരിമ്പനിലാണ് ഇപ്പോൾ താമസം. പടം: TDF6-George Palakeel ജോർജ് പാലക്കീൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.