തൊടുപുഴയാറ്റിലേക്ക്​ വൻതോതിൽ മാലിന്യം തള്ളുന്ന​ു

* മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന അനുമതി പുനഃപരിശോധിക്കണമെന്ന് നഗരസഭ തൊടുപുഴ: വന്‍തോതിലുള്ള മാലിന്യം തള്ളല്‍മൂലം തൊടുപുഴയാർ നാശത്തി​െൻറ വക്കിൽ. പുഴ മലിനീകരണത്തിനെതിരെ മനുഷ്യാവകാശ കമീഷനും നഗരസഭയുമടക്കം ഇടപെട്ടെങ്കിലും അധികൃതര്‍ നിസ്സംഗത പുലര്‍ത്തുന്നതാണ് ഓരോദിവസവും പുഴയിൽ മാലിന്യം കുമിഞ്ഞുകൂടാൻ കാരണം. തൊടുപുഴ നഗരത്തി​െൻറ ഹൃദയഭാഗത്തുകൂടിയാണ് പുഴയൊഴുകുന്നത്. പുഴയുടെ ഇരുവശത്തുമുള്ള വന്‍കിട കെട്ടിടങ്ങളിൽനിന്നും ഹോട്ടലുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും വന്‍തോതില്‍ മാലിന്യം പുഴയിലേക്ക് എത്തുന്നതായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വിഷയത്തിൽ നഗരസഭയും മലിനീകരണ നിയന്ത്രണ ബോർഡും ആരോപണ പ്രത്യാരോപണങ്ങൾ നടത്തുകയാണ് ചെയ്യുന്നത്. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡാണെന്നാണ് നഗരസഭയുടെ ആരോപണം. കഴിഞ്ഞവർഷം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുഴയില്‍ നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം കെണ്ടത്തിയിരുന്നു. അടുത്തിടെ സന്നദ്ധ സംഘടനകള്‍ നടത്തിയ ജലമാലിന്യ പരിശോധനയിലും പുഴ മലിനീകരണത്തി​െൻറ തോത് വലുതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, അറവുശാലകളിലെ അവശിഷ്ടങ്ങള്‍, ആശുപത്രി മാലിന്യം, കീടനാശിനികളുടെയും കളനാശിനികളുടെയും രാസവളങ്ങളുടെയും അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം നദികളില്‍ എത്തുന്നതായും പഠനത്തില്‍ കെണ്ടത്തിയിട്ടുണ്ട്. പുഴയില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ കാമറകളടക്കം സ്ഥാപിച്ചെങ്കിലും ഇവയെല്ലാം ഇപ്പോൾ തകരാറിലാണ്. പിടിക്കപ്പെട്ടാല്‍ പിഴയടച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. മാലിന്യം തള്ളുന്നത് കൂടാതെ കൈയേറ്റവും തൊടുപുഴയാറി​െൻറ തീരത്ത് വര്‍ധിക്കുകയാണ്. ലോഡ് കണക്കിന് മണ്ണും കെട്ടിടാവശിഷ്ടങ്ങളും ഇട്ട് നദി കൈയേറുമ്പോള്‍ നിയമപാലകര്‍ മൗനം തുടരുകയാണ്. ടൗണിലുള്ള മത്സ്യ--പച്ചക്കറി മാര്‍ക്കറ്റിലെ മാലിന്യവും തൊടുപുഴയാറ്റിലേക്കാണ് ഒഴുകുന്നത്. ഇൗ സാഹചര്യത്തിൽ ഹോട്ടലുകൾക്ക് ഉൾപ്പെടെ മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന അനുമതി പുനഃപരിശോധിക്കുന്ന സംവിധാനം ഒരുക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവരാനും കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. ചിത്രം: TDL4 തൊടുപുഴയാർ മാലിന്യം കൃഷിയിടത്തിലേക്ക് ഒഴുക്കിയതായി പരാതി; മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥലം സന്ദർശിച്ചു തൊടുപുഴ: വാഹന സർവിസിങ് സ​െൻററിലെ മാലിന്യം കൃഷിയിടത്തിലേക്ക് ഒഴുകുന്നുവെന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കോട്ടയം നീലൂർ സ്വദേശി സിജു മൈക്കിൾ മലിനീകരണ നിയന്ത്രണ ബോർഡിന് നൽകിയ പരാതിയെത്തുടർന്നാണ് പരിശോധന. തൊടുപുഴ--പാലാ റോഡിൽ പ്രൈവറ്റ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സർവിസ് സ​െൻററിനെതിരെയാണ് പരാതി. സർവിസിങ് സ​െൻററിലെ മാലിന്യം തിരിച്ചുവിട്ടിരിക്കുന്നതിനാൽ 37 സ​െൻറുള്ള കൃഷിയിടവും പരിസരപ്രദേശങ്ങളും മാലിന്യം നിറഞ്ഞിരിക്കുകയാണെന്നും കൃഷിയിടത്തിലേക്ക് കയറാൻ കഴിയാത്ത സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. മാലിന്യസംസ്കരണ സംവിധാനം ഇവിടെയില്ലെന്നും ഒായിലും മറ്റും കലർന്ന് വസ്തു കൃഷിയോഗ്യമല്ലാതായതായും പരാതിയിൽ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിക്കുന്നു. സ്ഥലത്തെ മാലിന്യം നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്നും സ്വന്തം വസ്തു കൃഷിയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.