നാടി​െൻറ നന്മക്ക്​ സംസ്​കാരവും മാനവികതയും വളരണം ^-ജോർജ്​ ഓണക്കൂർ

നാടി​െൻറ നന്മക്ക് സംസ്കാരവും മാനവികതയും വളരണം -ജോർജ് ഓണക്കൂർ പന്തളം: ജാതിമത ചിന്തകൾക്കപ്പുറം സംസ്കാരവും മാനവികതയുമാണ് നാടി​െൻറ നന്മക്ക് വേണ്ടതെന്ന് സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ. പന്തളം പാലസ് വെൽഫെയർ സൊസൈറ്റിയുടെ കെ. രാമവർമരാജ പുരസ്കാര സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം എഴുത്തുകാരൻ രാജേഷ് ആർ. വർമ ഏറ്റുവാങ്ങി. ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. ചികിത്സ സഹായവും വിദ്യാഭ്യാസ േപ്രാത്സാഹന സമ്മാനവും അദ്ദേഹം വിതരണം ചെയ്തു. പ്രഫ. അമ്പലപ്പുഴ ഗോപകുമാർ, പ്രഫ. പഴകുളം സുഭാഷ്, പ്രഫ. സാജുദ്ദീൻ, പി.ജി. ശശികുമാർ വർമ, പി. രാമവർമ, ആർ. കിഷോർകുമാർ, ആർ.കെ. ജയകുമാർ വർമ, രാജേഷ് ആർ. വർമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.