കാർഷിക ഉപകരണങ്ങൾ കുഴിച്ചുമൂടി ഇൻഫാം പ്രതിഷേധം

കോട്ടയം: കാർഷിക മേഖല തകർന്നടിഞ്ഞിരിക്കുമ്പോൾ മുഖംതിരിഞ്ഞുനിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് ഇൻഫാം നേതൃത്വത്തിൽ കർഷകർ കണ്ണീർദിനമായി ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സർക്കാറുകളുടെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കൃഷിയിൽനിന്ന് പിന്തിരിയുന്നതി​െൻറ പ്രതീകാത്മകമായി കാർഷിക ഉപകരണങ്ങൾ കർഷകർ കുഴിച്ചുമൂടും. സംസ്ഥാനതല പ്രതിഷേധം മൂവാറ്റുപുഴ വാഴക്കുളത്ത് അന്നേദിവസം വൈകീട്ട് 3.30ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കണ്ണീർദിന പ്രതിഷേധ സമ്മേളനത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പള്ളി അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.