പൈതൃകോത്സവം

കോഴഞ്ചേരി: ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ്, പള്ളിയോട സേവാസംഘം, തപസ്യ കലാസാഹിത്യവേദിയുടെയും ആഭിമുഖ്യത്തില്‍ 2017 സംഘടിപ്പിക്കുന്നു. ഉതൃട്ടാതി ജലമേളയോടനുബന്ധിച്ച് 29, 30, 31 തീയതികളിലാണ് ഉത്സവം നടക്കുന്നത്. ആറന്മുള പാർഥസാരഥി ക്ഷേത്ര ശ്രീകോവിലില്‍നിന്ന് പകര്‍ന്നുനല്‍കുന്ന ഭദ്രദീപം വഹിച്ചുകൊണ്ടുള്ള ജ്യോതിപ്രയാണ ഘോഷയാത്ര 52 പള്ളിയോട കരകളിലൂടെ സഞ്ചരിച്ച് സെപ്റ്റംബര്‍ ഒന്നിന് ആറന്മുളയില്‍ സമാപിക്കും. സമാപനത്തോടനുബന്ധിച്ച് തിരുവാതിരക്കളി മത്സരവും 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വഞ്ചിപ്പാട്ട് മത്സരവും നടക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ ശരത് കുമാര്‍ അറിയിച്ചു. ചികിത്സപ്പിഴവ്; കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതായി ആരോപണം കോഴഞ്ചേരി: കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയില്‍ ചികിത്സപ്പിഴവ് പരാതിയെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയ െഡപ്യൂട്ടി ഡി.എം.ഒ കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതായി ആരോപണം. ചികിത്സപ്പിഴവിന് ഉത്തരവാദിയായ ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നതായാണ് ആക്ഷേപം. കുറുന്താര്‍ തേവള്ളിവീട്ടില്‍ പ്രകാശാണ് (39) വയറുവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയത്. ഡ്യൂട്ടി ഡോക്ടര്‍ ആദ്യം ഇൻജക്ഷൻ നല്‍കുകയും ഇ.സി.ജി എടുക്കുന്നതിനുള്ള ഫീസ് കൗണ്ടറില്‍ അടപ്പിക്കുകയും ചെയ്തു. ഒ.പി കൗണ്ടറില്‍ ശീട്ടെഴുതുന്ന താൽക്കാലിക ജീവനക്കാരിയാണ് സർജ​െൻറ മുറിയിൽ കൊണ്ടുപോയി രോഗിയുടെ ഇ.സി.ജി എടുത്തത്. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ജീവനക്കാരി നല്‍കിയ റിസൽട്ടി​െൻറ അടിസ്ഥാനത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ ഫസ്റ്റ് എയിഡെന്ന് പറഞ്ഞ് 16 ഗുളികകള്‍ ഫാര്‍മസിയില്‍നിന്ന് വരുത്തി രോഗിക്ക് നല്‍കി. ഇ.സി.ജി റിസൽട്ടില്‍ രോഗിക്ക് ഗുരുതര കുഴപ്പമുണ്ടെന്നും എത്രയും വേഗം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചതായും അവിടെ വരെ ജീവനോടെ എത്താന്‍ കഴിയുമോയെന്ന് സംശയമാണെന്ന് രോഗിയോടും ഭാര്യയോടും പറഞ്ഞുവിടുകയും ചെയ്തു. പ്രായമായ അമ്മയും എട്ടും മൂന്നും വയസ്സുള്ള കുട്ടികളുമടങ്ങിയ കുടുംബമാണ് ഇവരുടേത്. വിവരമറിഞ്ഞെത്തിയ സഹോദരനുണ്ടായ സംശയത്തെത്തുടര്‍ന്ന് ആശുപത്രിക്ക് സമീപമുള്ള ലാബില്‍ ഇ.സി.ജി എടുപ്പിച്ചപ്പോള്‍ ഒരു കുഴപ്പവും ഇല്ലെന്നും റിപ്പോര്‍ട്ട് ലഭിച്ചു. ഗവ. ആശുപത്രിയില്‍ ഇ.സി.ജി എടുത്തപ്പോള്‍ പിന്നുകള്‍ മാറ്റി കുത്തിയതുമൂലമുണ്ടായ പിഴവാണെന്ന് പറഞ്ഞതായി പ്രകാശി​െൻറ ഭാര്യ പറയുന്നു. അന്വേഷണത്തില്‍ പിഴവ് പറ്റിയതായും ഇനിയും മേലില്‍ ഉണ്ടാകാതെ ശ്രദ്ധിക്കാമെന്ന് പറഞ്ഞുവിട്ടതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞതായി അറിയുന്നു. ആശുപത്രിയില്‍നിന്ന് ഗുളിക കഴിച്ച ശേഷം വീട്ടിലേക്ക് തിരികെ പോകുന്ന വഴി തലക്ക് പെരുപ്പും ശരീരത്തില്‍ ചൊറിച്ചിലും അനുഭവപ്പെടുകയും ശരീരം ചുവന്നുതടിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് കോഴഞ്ചേരിയിലെതന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കിയ മരുന്നുകളുടെ അലര്‍ജി മൂലമാണ് അസുഖമുണ്ടായതെന്ന് മനസ്സിലാക്കിയതി​െൻറ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ടിന് നല്‍കിയ പരാതി വായിച്ചുപോലും നോക്കാതെ തട്ടിക്കളയുകയും ഇവിടെ കാണിക്കേണ്ട ഒരു പ്രയോജനമില്ലായെന്ന് പറഞ്ഞ് അധിക്ഷേപിച്ച് ഇറക്കിവിട്ടതായും പ്രകാശി​െൻറ ഭാര്യ ദീപ പറഞ്ഞു. സൂപ്രണ്ടി​െൻറ നടപടിക്കെതിരെ പ്രകാശും ഭാര്യയും കലക്ടര്‍ക്ക് നല്‍കിയ പരാതി ഡി.എം.ഒക്ക് അന്വേഷണത്തിനായി കൈമാറിയിരുന്നു. എന്നാൽ, ഡി.എം.ഒക്ക് പകരം ഡെപ്യൂട്ടി ഡി.എം.ഒയാണ് കോഴഞ്ചേരിയില്‍ അന്വേഷണത്തിനെത്തിയത്. ഗുളിക കഴിച്ചതുമൂലമുണ്ടായ ഗുരുതര ശാരീരിക പ്രശ്‌നങ്ങള്‍ ലഘൂകരിച്ചുകാണാനും സാധാരണ ഗുളികകളാണെന്നും പറഞ്ഞ് പരാതിക്കാരെ പിന്തിരിപ്പിക്കാനുമാണ് അന്വേഷണ ഉദ്യോഗസ്ഥയുടെ ശ്രമമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.