തോടല്ല ഇത് റോഡാണ്

വായ്പൂര്: മല്ലപ്പള്ളി-മുരണി-ശാസ്താംകോയിക്കൽ റോഡ് അപകടക്കെണിയായിട്ടും അധികൃതർ മൗനത്തിൽ. ചുങ്കപ്പാറ-വായ്പൂര് ഭാഗത്തുനിന്ന് വരുന്നവർക്ക് മല്ലപ്പള്ളിക്ക് പോകാൻ ഏറെ എളുപ്പമായ മുരണി-ശാസ്താംകോയിക്കൽ റോഡിനാണ് ഈ ദുർഗതി. ശാസ്താംകോയിക്കലിൽനിന്ന് മുരണി വഴി മല്ലപ്പള്ളിക്ക് രണ്ടു കിലോമീറ്ററോളം കുറവുള്ളതിനാൽ മിക്ക വാഹനങ്ങളും ഈ വഴിയാണ് തെരഞ്ഞെടുക്കുന്നത്. കെ.എസ്.ആർ.ടി.സി അടക്കം നിരവധി ബസ് സർവിസുകളുമുണ്ട്. നിർമാണത്തിന് മാസങ്ങൾക്ക് മുമ്പ് മെറ്റൽ ഇറക്കിയിട്ടുണ്ടങ്കിലും പണി ഇതുവരെ തുടങ്ങിയിട്ടില്ല. ഇവ റോഡിലേക്ക് നിരന്ന് അപകടക്കെണിയായിരിക്കുകയാണ്. മഴക്കാലമായതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. ശാസ്താംകോയിക്കൽ, മുരണി ക്ഷേത്രം പടി, ചീരാക്കുന്ന് ഭാഗം അടക്കം റോഡ് തോടിനു സമമായിട്ടും നിർമാണത്തിനു സമയമായിട്ടില്ല. പൊതുമരാമത്ത് വകുപ്പി​െൻറ അനാസ്ഥ വൻ ദുരന്തത്തിനാണു വഴിതെളിക്കുന്നത്. ജോണിപടി-മേലേപാടിമൺ റോഡും തകർന്നു കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.