അടിമാലി: അടിമാലിയിൽനിന്ന് കാണാതായ പൊലീസുകാരനെ പാലക്കാട്ട് വിഷം കഴിച്ച നിലയിൽ കണ്ടെത്തി. അടിമാലി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ റെജിയെയാണ് വിഷം കഴിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ റെജിയെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ നൽകിയ വിവരത്തെത്തുടർന്ന് അടിമാലി എസ്.ഐ സന്തോഷ് സജീവ് പാലക്കാെട്ടത്തി റെജിയിൽനിന്ന് മൊഴി രേഖപ്പെടുത്തി. റെജിയെ ബന്ധപ്പെടുത്തി വാട്സ്ആപ് വിവാദവും ഇേത തുടർന്ന് ഒരാൾ സസ്പെൻഷനിലായ സംഭവവുമടക്കം തനിക്കുണ്ടായ മനോവിഷമത്തിലാണ് നാടുവിട്ടതും വിഷം കഴിച്ചതുമെന്ന് റെജി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഭാര്യ റോഷ്നിയുടെ മൊഴിപ്രകാരം അടിമാലി പൊലീസ് ഞായറാഴ്ച കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ വാട്സ്ആപ് വിവാദത്തിൽ സസ്പെൻഷനിലായ എ.എസ്.ഐ സന്തോഷ്ലാലിെൻറ സമ്മർദമാണ് തെൻറ ഭർത്താവിെൻറ തിരോധാനത്തിന് കാരണമെന്നാണ് റോഷ്നി പറഞ്ഞിട്ടുള്ളത്. ഇതുസംബന്ധിച്ച് വിശദ അന്വേഷണത്തിന് എസ്.പി അടിമാലി സി.ഐയെ ചുമതലപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ടാണ് എ.എസ്.ഐയെ സസ്പെൻഡ് ചെയ്ത് എസ്.പി ഉത്തരവിട്ടത്. വെള്ളിയാഴ്ച വിവരമറിഞ്ഞ റെജി ലീവെടുത്ത് സ്റ്റേഷനിൽ നിന്നിറങ്ങി. എന്നാൽ, വീട്ടിൽ എത്തിയില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിച്ചപ്പോൾ മൂന്നാറിൽ എത്തിയതായി വിവരം ലഭിച്ചു. പിന്നീട് മൊബൈലിലും ലഭിക്കാതായി. റെജി മറയൂർ വഴി തമിഴ്നാട്ടിലും പിന്നീട് പാലക്കാട്ട് എത്തി ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. അപകടനില തരണം ചെയ്തതായും ആശുപത്രിയിലുണ്ടെന്നും പൊലീസ് പറഞ്ഞു. അടിമാലി മച്ചിപ്ലാവ് സ്വദേശിയാണ് റെജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.