യോഗി ആദിത്യനാഥി​നെ അപമാനിക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചെന്ന്​; ഒരാൾ അറസ്​റ്റിൽ

ഷാജഹാൻപുർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചെന്ന പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഷാജഹാൻപുരിലെ ബാൻഡ പട്ടണത്തിൽ ബാർബർഷോപ് നടത്തുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് വിവാദ ഫോേട്ടാ അപ്ലോഡ് ചെയ്തത്. ഇതേതുടർന്ന് ഹിന്ദു യുവ വാഹിനി പ്രവർത്തകർ കടയിലെത്തി ഇയാളെയും സഹോദരനെയും മർദിക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് അസീദ് അൻസാരിയെ അറസ്റ്റ് ചെയ്തു. സഹോദരൻ ആസിഫ് അൻസാരി ഒാടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.