കുമളി: കർക്കടകത്തിെൻറ ആലസ്യത്തിൽനിന്ന് തേക്കടി ഉൾപ്പെടുന്ന വിനോദ സഞ്ചാര മേഖല ഉണരുന്നു. ആഭ്യന്തര ടൂറിസ്റ്റുകൾക്കൊപ്പം ഗൾഫ് നാടുകളിൽനിന്നുള്ള വിനോദസഞ്ചാരികൾ ധാരാളമായെത്തിയതോടെ അവധിക്കാലം തേക്കടിയിൽ തിരക്കേറിയ കാലമായി. തേക്കടിക്ക് പുറമെ സമീപങ്ങളായ സത്രം, ചെല്ലാർകോവിൽ, ഒട്ടകത്തലമേട്, തമിഴ്നാട്ടിലെ മുന്തിരിത്തോപ്പുകൾ എന്നിവിടങ്ങളിലേക്കെല്ലാം സഞ്ചാരികൾ ധാരാളമായെത്തുന്നു. കുമളി, തേക്കടി മേഖലകളിലെ വിവിധ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിലെല്ലാം മുൻകൂട്ടി ബുക്ക് ചെയ്താണ് വിനോദസഞ്ചാരികളെത്തുന്നത്. മഴയുടെ കനിവിനാൽ രൂപപ്പെട്ട വെള്ളച്ചാട്ടങ്ങൾ വഴിനീളെ ആസ്വദിച്ചാണ് സഞ്ചാരികൾ തേക്കടിയിലെത്തുന്നത്. ഹൈേറഞ്ചിൽ പെരുവന്താനം മുതൽ കുട്ടിക്കാനംവരെയുള്ള പാതയിൽ ഇരുപതിലധികം സ്ഥലത്താണ് മനോഹരമായ വെള്ളച്ചാട്ടങ്ങൾ കാണാനാകുക. ഇതിനൊപ്പം പച്ചപ്പ് പുതച്ച മലനിരകളും മനോഹരമായ പ്രകൃതിഭംഗിയും വഴിനീളെ കാണുകയും ചിത്രങ്ങൾ പകർത്തിയുമാണ് സഞ്ചാരികളുടെ യാത്ര. തേക്കടി തടാകത്തിലെ ബോട്ട്സവാരിക്കുശേഷം മിക്കവരും മൂന്നാർ, കൊടൈക്കനാൽ പ്രദേശങ്ങളിലേക്കാണ് യാത്ര ചെയ്യുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തുടർച്ചയായി അവധി ദിനങ്ങൾ ഉള്ളതിനാൽ വരും ദിവസങ്ങളിൽ തിരക്ക് വർധിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.