കഞ്ചാവുമായി പിടിയിൽ

മുണ്ടക്കയം: അരക്കിലോയോളം കഞ്ചാവുമായി യുവാവിനെ ലോഡ്ജില്‍നിന്ന് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. ചില്ലറ കച്ചവടക്കാര്‍ക്ക് കഞ്ചാവ് കൈമാറുന്നതിനായി മുറിയെടുത്ത് ലോഡ്ജില്‍ താമസിച്ച മുണ്ടക്കയം നെന്മേനി പുരയിടത്തില്‍ നിയാസിനെയാണ് (32) കോട്ടയം എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. സജികുമാറി​െൻറ നേതൃത്വത്തില്‍ പിടികൂടിയത്. സംഭവം സംബന്ധിച്ച് എക്‌സൈസ് പറയുന്നതിങ്ങനെയാണ്. മുമ്പും കഞ്ചാവ് കച്ചവടത്തില്‍ പിടിയിലായിട്ടുള്ള ഇയാള്‍ ദീര്‍ഘകാലമായി മേഖലയില്‍ കച്ചവടം നടത്തുന്നയാളാണ്. കമ്പത്തുനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ചെറുകിട കച്ചവടക്കാര്‍ക്ക് വിൽപന നടത്തുന്നതും കൂടാതെ ചെറിയ പൊതികളാക്കി വില്‍പന നടത്തുന്നതും സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. പതിവുപോലെ ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനായി മുണ്ടക്കയം-കൂട്ടിക്കല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കേളചന്ദ്ര ലോഡ്ജില്‍ മുറിയെടുത്ത് മദ്യപിച്ചിരിക്കുന്നതറിഞ്ഞ എക്‌സൈസ് സംഘം എത്തി ഇയാളെ പിടികൂടുകയായിരുന്നു. പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രിവൻറിവ് ഒാഫിസര്‍മാരായ സുരേഷ്, പി.ജി. രാജേഷ്, സിവില്‍ ഓഫിസര്‍മാരായ കെ.എന്‍. സുരേഷ് കുമാര്‍, അജിത്, സുനില്‍കുമാര്‍ എന്നിവരും അറസ്റ്റിനു നേതൃത്വം നല്‍കി. കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷൻ നിർമാണം അന്തിമഘട്ടത്തിലേക്ക് കടുത്തുരുത്തി: കടുത്തുരുത്തി ടൗണിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷൻ നിർമാണം അന്തിമഘട്ടത്തിലേക്ക്. കെട്ടിടം നിർമാണം പൂർത്തിയായി കഴിഞ്ഞു. തറയിൽ ടൈൽ പാകുന്ന ജോലികളും പെയിൻറിങ് ജോലികളുമാണ് ഇപ്പോൾ നടക്കുന്നത്. വയറിങ്, പ്ലംബിങ് ജോലികളും അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഒരുനില പൂർണമായും പഞ്ചായത്ത് കാര്യാലയത്തിനായി നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പഞ്ചായത്തുവക സ്ഥലത്താണ് സിവിൽ സ്റ്റേഷൻ കെട്ടിടം നിർമിച്ചിരിക്കുന്നത്. നിലവിൽ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പഞ്ചായത്ത് ഓഫിസിനായി സ്ഥലസൗകര്യം അനുവദിക്കണമെന്ന പഞ്ചായത്ത് കമ്മിറ്റിയുടെ നിർദേശം അംഗീകരിക്കുകയായിരുന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളും പഞ്ചായത്ത് ഒാഫിസ് ക്രമീകരണവും ഒരേ നിലയിൽ തന്നെയാണ് നടപ്പാക്കുന്നത്. കൂടാതെ കടുത്തുരുത്തിയിൽ വിവിധ ഭാഗത്തായി പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതി​െൻറ ഭാഗമായി സബ് ട്രഷറി, വില്ലേജ് ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ് എന്നിവയും സിവിൽ സ്റ്റേഷനിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൂർണമായും ശോച്യാവസ്ഥയിലായ ട്രഷറിക്കുള്ള സ്ഥലസൗകര്യം പുതിയ സിവിൽ സ്റ്റേഷ​െൻറ ആദ്യനിലയിൽ ഉറപ്പുവരുത്താൻ മുൻഗണന നൽകും. പെൻഷൻകാരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇത്തരമൊരു ക്രമീകരണം നടത്താൻ ആലോചിക്കുന്നത്. മറ്റ് ഓഫിസുകൾക്കുള്ള സ്ഥലം ആവശ്യകതയുടെയും ലഭ്യതയുടെയും അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നാണ് അറിയുന്നത്. സിവിൽ സ്റ്റേഷ​െൻറ അടിത്തട്ടുഭാഗം ഔദ്യോഗിക വാഹനങ്ങളുടെ പാർക്കിങ്ങിനായി ക്രമീകരിക്കും. മൂന്ന് നിലകളായി വിവിധ ഓഫിസുകൾക്ക് സ്ഥലം നൽകും. നാലാം നിലയിലുള്ള കമ്യൂണിറ്റി ഹാൾ ആധുനിക നിലവാരത്തിലാണ് നിർമിച്ചിരിക്കുന്നത്. സ്റ്റേജ് സൗകര്യം ഉൾപ്പെടെയുള്ളവ ഹാളിലുണ്ട്. എല്ലാ നിലയിലും ഇടപാടുകൾക്ക് എത്തുന്നവർക്കായി സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ, ടോയ്ലറ്റ് സൗകര്യം എന്നിവയുണ്ടാകും. മോൻസ് ജോസഫ് എം.എൽ.എ പ്രഖ്യാപിച്ച കടുത്തുരുത്തി മണ്ഡലത്തിലെ വിഷൻ -2015 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാകുന്നത്. PHOTO:: KTL56 civil station നിർമാണം അന്തിമഘട്ടത്തിലെത്തിയ കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷൻ കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.