കോട്ടയം: ഗാന്ധിയോർമകളിൽ കോട്ടയത്തെ 'ഹെഡ്മാസ്റ്റർ കോേട്ടജ്'. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെക്കുന്നതിനിടെ കോട്ടയത്ത് എത്തിയ ഗാന്ധിജി ഒരു രാത്രി ചെലവഴിച്ചത് കോട്ടയം എം.ടി സെമിനാരി സ്കൂൾ വളപ്പിലെ ഇൗ ചെറിയ ഒാടിട്ട കെട്ടിടത്തിലായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കെ.കെ. കുരുവിളയായിരുന്നു ഇവിടെ താമസിച്ചിരുന്നത്. കുരുവിളയുമായി ഹൃദയബന്ധം സൂക്ഷിച്ചിരുന്ന ഗാന്ധിജി വൈക്കം സത്യഗ്രഹത്തിൽ പെങ്കടുക്കാനെത്തിയപ്പോഴാണ് അദ്ദേഹത്തിെൻറ അതിഥിയായത്. 1925ലായിരുന്നു ഇത്. തികഞ്ഞ ഗാന്ധിയനായിരുന്ന കെ.കെ. കുരുവിളയും ഗാന്ധിജിയും തമ്മിൽ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഗാന്ധിജിയുമായി സ്ഥിരം കത്തിടപാടുണ്ടായിരുന്ന കേരളത്തിലെ അപൂർവം വ്യക്തികളിലൊന്നായിരുന്നു കെ.കെ. കുരുവിള. ഇൗ ബന്ധത്തിലാണ് ഗാന്ധിജി കോട്ടയത്തെ ഹെഡ്മാസ്റ്റർ കോേട്ടജിലെ അതിഥിയായെത്തിയത്. പിന്നേറ്റ് ഇവിടെ നിന്ന് കാറിലാണ് അദ്ദേഹം വൈക്കം സത്യഗ്രഹ സ്ഥലത്തേക്ക് എത്തിയെന്നാണ് രേഖകൾ. ഗാന്ധിജിയുെട ഒാർമകൾ ഉറങ്ങുന്ന ഇൗ ഒാടിട്ട കെട്ടിടം ശോച്യാവസ്ഥയിലായതോടെ ഗാന്ധിയന്മാർ അടക്കമുള്ളവർ പുനരുദ്ധാരണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇവർ ഗാന്ധിജിയുടെ പേരിലുള്ള മ്യൂസിയമാക്കി ഇതിനെ മാറ്റണമെന്നാവശ്യവും ഉയർത്തി. തുടർന്ന് സ്കൂൾ അധികൃതരുടെ അനുമതിയോടെ കെട്ടിടം നവീകരിച്ചു. ഒാടുകൾ മാറ്റിയിടുകയും ഭിത്തികൾ നവീകരിക്കുകയും ചെയ്തു. ഒപ്പം മുറ്റത്ത് ടൈൽ പാകി. തിരുവഞ്ചൂർ രാധാകൃഷ്ണെൻറ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് 2015ലാണ് കെട്ടിടം നവീകരിച്ചത്. ഇതിനു സ്മൃതി മണ്ഡപം എന്ന നാമകരണവും ചെയ്തിട്ടുണ്ട്. ഗാന്ധി സ്മൃതി മണ്ഡപം, ഗാന്ധി മ്യൂസിയം, ലൈബ്രറി എന്നിവ സജ്ജീകരിക്കാനായിരുന്നു തീരുമാനം. എം.ടി സെമിനാരി സ്കൂൾ വളപ്പിൽ ബോർഡിങ് കെട്ടിടത്തിനോട് ചേർന്നാണ് ഗാന്ധിജിയുടെ ഒാർമകൾ നിറയുന്ന ഇൗ െകട്ടിടം. ഇതിനു മുന്നിൽ ഗാന്ധിപ്രതിമ അടക്കമുള്ളവ സ്ഥാപിക്കാനും പദ്ധതിയുണ്ട്. നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും ഇതിെൻറ ഒൗദ്യോഗിക ഉദ്ഘാടനം നീളുകയാണ്. എബി തോമസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.