പത്രപ്രവർത്തകർ ഗൂഗിൾ മാത്രം തെരയുന്ന പ്രവണത ആപത്കരം -കെ.ജി. സുരേഷ് കോട്ടയം: പത്രപ്രവർത്തനത്തിൽ അന്വേഷണതൽപരതയും ഗവേഷണങ്ങളും കുറഞ്ഞുവരുന്നുതായും പത്രപ്രവർത്തകർ വസ്തുതകൾ തേടി ഗൂഗിൾ മാത്രം തെരയുന്ന പ്രവണത ആപത്കരമാണെന്നും ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് മാസ് കമ്യൂണിക്കേഷൻ ഡറയക്ടർ ജനറൽ കെ.ജി. സുരേഷ് പറഞ്ഞു. െഎ.െഎ.എം.സി ദക്ഷിണമേഖല കേന്ദ്രത്തിൽ മലയാളഭാഷ പത്രപ്രവർത്തന ബിരുദാനന്തര ബിരുദം കോഴ്സിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണാത്മകത ഗൂഗിളിൽ മാത്രം ഒതുങ്ങിനിൽക്കുകയാണ്. പത്രപ്രവർത്തനത്തിൽ പശ്ചാത്തല വാർത്തവിശകലനം കുറയുന്നു. ഡിജിറ്റൽ യുഗത്തിെൻറ പരക്കം പാച്ചിലിൽ പ്രേദശിക ഭാഷയുടെ തനിമ ചോരാതെ നിലനിർത്താനും അവയെ ശക്തിപ്പെടുത്താനും മാധ്യമങ്ങൾ മുന്നോട്ടുവരണം. മനുഷ്യമനസിനെ സ്വാധീനിക്കാനും അവരിൽ ആസ്വാദനതൽപരത വളർത്താനും മാതൃഭാഷ മാധ്യമങ്ങൾതന്നെ വേണം. വിദേശനാടുകളിലെ ഭരണാധികാരികളും നയരൂപവത്കരണ വിദഗ്ധരും അവരുടെ മാതൃഭാഷയിൽ ആശയവിനിമയം നടത്താനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരൻ പ്രഫ. എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. െഎ.െഎ.എം.സി റീജനൽ ഡയറക്ടർ ഡോ. അനിൽകുമാർ വടവാതൂർ, കോഴ്സ് ഡറയക്ടർ ദീപു ജോയ്, പത്രപ്രവർത്തകരായ ടി.കെ. രാജഗോപാൽ (സീനിയർ ന്യൂസ് എഡിറ്റർ, മാതൃഭൂമി), സെർജി ആൻറണി (അസോസിയേറ്റ് എഡിറ്റർ, ദീപിക), കെ.ഡി. ഹരികുമാർ (ന്യൂസ് എഡിറ്റർ, ജന്മഭൂമി), റോബിൻ തോമസ് (ന്യൂസ് കോഒാഡിനേറ്റർ, എ.സി.വി ന്യൂസ്), ഷാലു മാത്യു (പ്രസ് ക്ലബ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.