എസ്.എൻ.ഡി.പിയെ തകർക്കാൻ ശ്രമിച്ചവർക്ക് തിരിച്ചടി ^-വെള്ളാപ്പള്ളി

എസ്.എൻ.ഡി.പിയെ തകർക്കാൻ ശ്രമിച്ചവർക്ക് തിരിച്ചടി -വെള്ളാപ്പള്ളി അടൂർ: എസ്.എൻ.ഡി.പിയെ തകർക്കാൻ ശ്രമിച്ചവർക്ക് തിരിച്ചടി ലഭിച്ച ചരിത്രമാണുള്ളതെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യൂത്ത് മൂവ്മ​െൻറ്, സൈബർ സേന സംസ്ഥാന നേതൃക്യാമ്പ് അടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പിയുടെ സംഘടനാപരമായ പ്രവർത്തനം തകർക്കാൻ എല്ലാ മുന്നണികളും പരസ്പരം മത്സരിക്കുകയാണ്. മൈക്രോ ഫിനാൻസിനെ തകർക്കാൻ ശ്രമം നടന്നു. മുൻ കെ.പി.സി.സി പ്രസിഡൻറി​െൻറ നിർദേശപ്രകാരം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തനിക്കെതിരെ കേസെടുത്തു. സുധീരൻ ഇപ്പോൾ വനവാസത്തിലാണ്. ആർ. ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസനക്ഷേമ കോർപറേഷൻ ചെയർമാനായും വി.എസ്. അച്യുതാനന്ദനെ ഭരണപരിഷ്കാര കമീഷൻ ചെയർമാനുമാക്കി മൂലക്കിരുത്തി. എസ്.എൻ.ഡി.പി യോഗത്തെ പിളർക്കാൻ രാഷ്ട്രീയ പാർട്ടികൾ വിചാരിച്ചിട്ടു നടന്നില്ല. ജാതി വിവേചനം ഉണ്ടാകുന്നിടത്തോളം കാലം ജാതി പറയും. സാമൂഹിക നീതിക്കുവേണ്ടിയുള്ള ഒരു കൂട്ടയോട്ടത്തിലാണ് യൂനിയൻ. യോഗം ഒരു സമരസംഘടനയാണ്. ജാതി പറയുന്നത് നീതിക്കുവേണ്ടിയാണ്. ആദർശ രാഷ്ട്രീയം മരിച്ചു. ഇപ്പോൾ അടവുനയമാണ് എല്ലാവരും പുലർത്തുന്നത്. പറ്റിക്കൽ നയത്തി​െൻറ പേരാണ് ഇന്നു അടവുനയം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർധിച്ചു. കാലാകാലങ്ങളിൽ ഇവിടെ ഭരിച്ചവരാണ് ജാതി വിവേചനം സൃഷ്ടിച്ചത്. മാറി വരുന്ന സർക്കാറുകൾ സംഘടിത ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ള നിയമമാണ് ഉണ്ടാക്കുന്നത്. സാമൂഹിക നീതി എല്ലാവർക്കും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ധർമസംഘം പ്രസിഡൻറ് വിശുദ്ധാനന്ദ സ്വാമികൾ അധ്യക്ഷതവഹിച്ചു. യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ക്യാമ്പ് സന്ദേശം നൽകി. സംഗീത വിശ്വനാഥ് മുഖ്യപ്രഭാഷണം നടത്തി. സുധീർ കുമാർ പച്ചയിൽ, സന്ദീപ്, എബിൻ അമ്പാടിയിൽ, കൃഷ്ണ കുമാരി, കിരൺ ചന്ദ്, യതിഷ് ചെങ്ങന്നൂർ, സന്തോഷ്, പദ്മകുമാർ, വി.എസ്. സുനിൽകുമാർ, സുന്ദരേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.