വെള്ളച്ചാട്ടത്തിനു​ മുന്നിൽനിന്ന്​ സെൽഫി; പിന്നിലേക്ക്​ വീണ യുവതി രക്ഷപ്പെട്ടു

പീരുമേട്: വെള്ളച്ചാട്ടത്തിനു മുന്നില്‍നിന്ന് സെൽഫി എടുക്കുന്നതിനിടെ പിന്നിലേക്ക്‌ വീണ യുവതി രക്ഷപ്പെട്ടു. വിനോദ സഞ്ചാരികള്‍ക്കൊപ്പമെത്തിയ യുവതിയാണ് അപകടത്തില്‍പെട്ടത്. കുട്ടിക്കാനത്തിനു സമീപം വളഞ്ചാങ്കാനം വെള്ളച്ചാട്ടത്തിനു കുറുകെയുള്ള പാലത്തി​െൻറ കൈവരിയില്‍ ഇരുന്ന് സെൽഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപകടമുണ്ടായത്. യുവതി പിന്നിലേക്ക്‌ മറിഞ്ഞുവീണപ്പോള്‍ പാലത്തി​െൻറ കൈവരിയില്‍ കാല്‍ കുടുങ്ങിയതിനാല്‍ തൂങ്ങിക്കിടക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിലേക്ക് തലകീഴായി കിടന്ന ഇവരെ അടുത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തില്‍നിന്ന് 30 അടി താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്. പിന്നീട് യുവതി വാഹനത്തിൽ മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.