അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച്​ കേരള കോൺഗ്രസ്​^എം

അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് കേരള കോൺഗ്രസ്-എം കോട്ടയം: അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് കേരള കോൺഗ്രസ്-എം. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്തനിലയിൽ പദ്ധതി നടപ്പാക്കണമെന്നാണ് പാർട്ടിയുടെ അഭിപ്രായമെന്ന് ചെയർമാൻ കെ.എം. മാണിയും വർക്കിങ് ചെയർമാൻ പി.ജെ. ജോസഫും പറഞ്ഞു. കേരള കോൺഗ്രസ്-എം സ്റ്റിയറിങ് കമ്മിറ്റി യോഗശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. കേരളത്തി​െൻറ സാഹചര്യത്തിൽ ജലൈവദ്യുതി പദ്ധതിയാണ് കൂടുതൽ അനുയോജ്യം. എന്നാൽ, ഇത്തരം പദ്ധതിക്കായി പ്രകൃതിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തെ അനുകൂലിക്കാനാകില്ല. പരിസ്ഥിതിക്ക് വലിയ കോട്ടംവരാത്ത തരത്തിൽ മാറ്റങ്ങൾ വരുത്തി പദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്നും ഇവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.