ഡോ. വി.സി. ഹാരിസിനെതിരായ നടപടി എം.ജി സിൻഡിക്കേറ്റ്​ പിൻവലിച്ചു

കോട്ടയം: എം.ജി സർവകലാശാല സ്കൂൾ ഒാഫ് ലെറ്റേഴ്സ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. വി.സി. ഹാരിസിനെ നീക്കിയ നടപടി സിൻഡിക്കേറ്റ് തിരുത്തി. ഹാരിസിനെതിരായ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നതോടെ വെള്ളിയാഴ്ച ചേർന്ന എം.ജി സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് നടപടി പിൻവലിക്കാൻ തീരുമാനിച്ചത്. ഡോ. വി.സി. ഹാരിസ് നൽകിയ വിശദീകരണവും സർവകലാശാലക്ക് നൽകിയ ഉറപ്പുകളും പരിഗണിച്ചാണ് പുനർനിയമനമെന്ന് സർവകലാശാല വ്യക്തമാക്കി. വി.സി. ഹാരിസിനെ നീക്കിയതിനെതിരെ എസ്.എഫ്.െഎ സമരരംഗത്തായിരുന്നു. നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച എസ്.എഫ്.െഎയുടെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനം ഉപരോധിച്ചിരുന്നു. തുടർന്ന് അടുത്ത സിൻഡിക്കേറ്റ് വിഷയം ചർച്ച ചെയ്യുമെന്ന് വൈസ് ചാൻസലർ ഉറപ്പുനൽകിയിരുന്നു. നാക്ക് അക്രഡിറ്റേഷൻ പ്രതിനിധികൾ എത്തിയപ്പോൾ മോശമായി പെരുമാറിയെന്നും സ്കൂൾ ഓഫ് ലെറ്റേഴ്സിലെ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹാരിസിനെതിരെ വൈസ് ചാൻസലർ നടപടിയെടുത്ത്. ഇതിന് ഇടത് സിൻഡിക്കേറ്റ് അംഗീകാരം നൽകി. പ്രതിഷേധം ഉയർന്നതോടെ പരാതികളുെട അടിസ്ഥാനത്തിൽ ഹാരിസിനെ താൽക്കാലികമായി മാറ്റിനിർത്തുകയായിരുന്നുവെന്ന വിശദീകരണവുമായി സർവകലാശാല രംഗത്തെത്തി. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ. അലക്സാണ്ടർ, ഡോ. എ.എം. തോമസ് എന്നിവരടങ്ങിയ സമിതി അന്വേഷണം നടത്തുകയാണെന്നും ഇത് പൂർത്തിയായശേഷമേ തുടർനടപടി സ്വീകരിക്കുകയുള്ളൂെവന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇടത് അനുഭാവിയായ ഹാരിസിനെതിരായ നടപടിയിൽ സി.പി.എം നേതാക്കളും അസംതൃപ്തരായിരുന്നു. സിൽവർജൂബിലി പരീക്ഷഭവ​െൻറ പുതുതായി നിർമാണം പൂർത്തിയാക്കിയ നിലകളിൽ ക്യുബിക്കിളുകൾ സ്ഥാപിക്കുന്നതിനും വിദ്യാർഥികൾക്കുള്ള േഗ്രഡ് കാർഡുകളും സർട്ടിഫിക്കറ്റുകളും അതിവേഗം തയാറാക്കുന്നതിനാവശ്യമായ അത്യാധുനിക പ്രിൻറർ സ്ഥാപിക്കുന്നതിനും സിൻഡിക്കേറ്റ് തീരുമാനിച്ചു. 50 പേർക്ക് ഫെലോഷിപ് നൽകാനും തീരുമാനമായി. സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.