യുവാവ്​ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചനിലയിൽ

ഉടുമ്പന്നൂർ: യുവാവിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഉടുമ്പന്നൂർ അമയപ്ര വള്ളിയാടിയിൽ വാടകക്ക് താമസിക്കുന്ന തുരുത്തേൽ വിഷ്ണുവാണ് (24) മരിച്ചത്. വീട്ടിലെ കട്ടിലിനുതാഴെ രക്തം വാർന്ന് മരിച്ചനിലയിലാണ് മൃതദേഹം കണ്ടത്. പുലർച്ച ജോലിക്ക് വിളിക്കാൻ വന്നയാളാണ് മൃതദേഹം ആദ്യം കണ്ടത്. തൊടുപുഴ ഡിവൈ.എസ്.പി എൻ.എൻ. പ്രസാദി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിഷ്ണു മാസങ്ങളായി സമീപവാസിയായ മീൻപുള്ളി ജോയിയുടെ കശാപ്പുശാലയിലായിരുന്നു ജോലിചെയ്തിരുന്നത്. വിഷ്ണുവി​െൻറ ഭാര്യ മീനുവും നാലരയും മൂന്നും ഒന്നും വയസ്സുള്ള മൂന്ന് കുഞ്ഞുങ്ങളും സമീപത്തുതന്നെയായതിനാൽ പലപ്പോഴും സ്വന്തം വീട്ടിലാണ് രാത്രി കിടക്കുന്നത്. ഇൗ സമയങ്ങളിൽ വിഷ്ണു ഒറ്റക്കായിരുന്നു. ഈ വിവരം അറിയാവുന്ന ആരോ ആണ് കൊലക്കുപിന്നിലെന്ന് പൊലീസ് പറയുന്നു. ഇടുക്കിയിൽനിന്നുള്ള ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി, ജില്ല അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി എന്നിവരും മൂന്ന് സർക്കിൾ ഇൻസ്പെക്ടർമാരും നാല് എസ്.ഐമാരും സ്ഥലത്തെത്തി. വിഷ്ണുവുമായി ബന്ധമുള്ള ആളുകളെ പൊലീസ് ചോദ്യംചെയ്തുവരുകയാണ്. കരിമണ്ണൂർ എസ്.ഐ ക്ലീറ്റസ് ജോസഫി​െൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മ‍ൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.