കോട്ടയം: സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ടി.കെ. രാമകൃഷ്ണെൻറ സ്മരണാര്‍ഥം ടി.കെ.സ്മാരക പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഡോ.ടി.കെ. ജയകുമാറിന്. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും കാര്‍ഡിയോതൊറാസിക് ആൻഡ് വാസ്‌കുലർ വിഭാഗം മേധാവിയുമാണ് ഇദ്ദേഹം. ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 29ന് വൈകീട്ട് നാലിന് കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാർഡ് സമ്മാനിക്കുമെന്ന് പഠനകേന്ദ്രം ചെയര്‍മാന്‍ വി.എൻ. വാസവന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. റിട്ട.ഡി.എം.ഇ ഡോ.പി. ചന്ദ്രമോഹനൻ, കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ.ജോസ് ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. ഇതോടകം 12,000ഓളം ഹൃദയശസ്ത്രക്രിയകള്‍ നടത്തിയ ഡോ.ജയകുമാര്‍ ഇന്ത്യയിൽ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി മൂന്ന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച അപൂര്‍വനേട്ടത്തിനുടമയാണ്. പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ.വി.എല്‍. ജയപ്രകാശിന് പ്രത്യേക പുരസ്‌കാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പഠനകേന്ദ്രം ഡയറക്ടര്‍ എം.ടി. ജോസഫ്, സെക്രട്ടറി എം.വി. കോര എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.