ന്യൂഡൽഹി: തിരുവനന്തപുരം സ്വദേശി ഫ്ലൈറ്റ് ലഫ്റ്റനൻറ് അച്ചുദേവിെൻറയും സ്ക്വാഡ്രൺ ലീഡർ ദേവേഷ് പങ്കജിെൻറയും തിരോധാനം സംബന്ധിച്ച് അന്വേഷിച്ച് വ്യാമസേന വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി ലോക്സഭയെ അറിയിച്ചു. വ്യാമസേനയുടെ റിപ്പോർട്ട് സംബന്ധിച്ച് ആർക്കും ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സുഖോയ് വിമാനത്തിെൻറ തിരോധാനവും അതിലുണ്ടായിരുന്ന ഫ്ലൈറ്റ് ലഫ്റ്റനൻറ് അച്ചുദേവിെൻറയും സ്ക്വാഡ്രൺ ലീഡർ ദേവേഷ് പങ്കജിെൻറയും മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനും സ്വതന്ത്രമായി അന്വേഷിക്കണമെന്ന എ. സമ്പത്തിെൻറ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപെടുത്തിയത്. ശ്രീകാര്യത്ത് കൊല്ലപെട്ട ആർ.എസ്.എസ് പ്രവർത്തകെൻറ വീട് സന്ദർശിച്ചിട്ടും തൊട്ടടുത്തുള്ള അച്ചുദേവിെൻറ അച്ഛനെയും അമ്മയെയും സന്ദർശിക്കാൻ ശ്രമിക്കാതിരുന്നത് ഖേദകരമാണെന്നും സമ്പത്ത് പറഞ്ഞു. റീ സാറ്റ് ഒന്ന്, റീ സാറ്റ് രണ്ട്, കോേട്ടാ സാറ്റ് എന്നീ ഉപഗ്രഹങ്ങളുടെ സഹായത്താൽ അന്വേഷണം നടത്താവുന്നതാണ്. വ്യാമസേന ഉദ്യോഗസ്ഥർ പെെട്ടന്ന് അന്വേഷണം പൂർത്തിയാക്കിയതിൽ ദുരൂഹത ഉണ്ടെന്നാണ് അച്ചുദേവിനൊപ്പം കാണാതായ സ്ക്വാഡ്രൺ ലീഡർ ദിവേഷ് പങ്കജിെൻറ മാതാപിതാക്കളും ഉയർത്തുന്ന ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.