കോട്ടയം: പൊലീസ് കസ്റ്റഡിയിലിരിക്കെ എസ്.െഎയുടെ തൊപ്പിയണിഞ്ഞ് സെൽഫിയെടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച കുമരകം തൈപ്പറമ്പിൽ മിഥുെൻറ (അമ്പിളി--23) മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുക്കും. കേസിലെ നിർണായക തെളിവ് കണ്ടെത്തുന്നതിനാണിത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് അമ്പിളിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്േതക്കുമെന്ന സൂചനയുണ്ട്. സെൽഫിയുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനാണ് ഫോൺ പിടിച്ചെടുക്കുന്നത്. സെൽഫിയെടുത്ത സ്ഥലം, സമയം, ഏതൊക്കെ ഗ്രൂപ്പുകളിലാണ് ഈ ചിത്രം പ്രചരിപ്പിച്ചത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. ഇൗസ്റ്റ് സി.െഎ സാജു വർഗീസ്, എസ്.ഐ രഞ്ജിത് കെ. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ബി.ജെ.പി പ്രാദേശിക നേതാക്കളെ മർദിച്ച കേസിലാണ് അമ്പിളിയെ അറസ്റ്റ് ചെയ്തത്. നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി ചുണ്ടൻവള്ളങ്ങളുടെ പരിശീലന തുഴച്ചിൽ കാണാനെത്തിയ ബി.ജെ.പി നേതാക്കളെ ഞായറാഴ്ച വൈകീട്ട് ഒരുസംഘം മർദിക്കുകയായിരുന്നു. ബി.ജെ.പി ഏറ്റുമാനൂർ നിയോജക മണ്ഡലം സെക്രട്ടറി ആൻറണി അറയിൽ, ബി.എം.എസ് കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് മഹേഷ് എന്നിവർക്കാണ് മർദനമേറ്റത്. ഇൗസംഭവത്തിൽ അറസ്റ്റിലായ അമ്പിളി സ്റ്റേഷനിലെ മുറിയിലിരുന്ന് പൊലീസ് തൊപ്പിവെച്ച് സെൽഫിയെടുെത്തന്നായിരുന്നു കെണ്ടത്തൽ. തുടർന്ന് ഡി.വൈ.എഫ്.െഎ നേതാവ് അമ്പിളിയെ പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. യുവജന ക്ഷേമ ബോര്‍ഡ് ജില്ല കോ-ഒാഡിനേറ്റർ, ഡി.വൈ.എഫ്.െഎ കുമരകം മേഖല സെക്രട്ടറി, സി.പി.എം ബ്രാഞ്ച് അംഗം എന്നീ ചുമതലകളിൽനിന്ന് ഒഴിവാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇൗസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ അനിൽ കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ പി.ജി. വിനോദ്, ജയചന്ദ്രൻ എന്നിവരെ ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ സസ്പെൻഡ് ചെയ്തിരുന്നു. പ്രതിയെ നിരീക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.