പിരിവ്​ അനുവദിച്ചില്ല; ദേവികുളം സബ്​ കലക്​ടർക്കെതിരെ സി.പി.എം പ്രതിഷേധം

മൂന്നാർ: കണ്ണൂരിൽ ഇ.കെ. നായനാർ സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട പിരിവിന് ദേവികുളം ആർ.ഡി.ഒ ഓഫിസിലെത്തിയ സി.പി.എം പ്രവർത്തകരെ സബ് കലക്ടർ പുറത്താക്കി. സബ് കലക്ടർ പ്രേംകുമാറി​െൻറ നിർദേശപ്രകാരം ഗൺമാൻ ആട്ടിപ്പുറത്താക്കിയെന്നാണ് പരാതി. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ സി.പി.എം ഇടുക്കി ജില്ല കമ്മിറ്റി അംഗം ആർ. ഈശ്വറി​െൻറ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് ഓഫിസിനുള്ളിൽ പണപ്പിരിവ് അനുവദിക്കില്ലെന്ന് അറിയിച്ച് ഗൺമാൻ ഇറക്കിവിട്ടത്. ഓഫിസ് സമയത്ത് പിരിവ് അനുവദിക്കേണ്ടെന്ന് സബ് കലക്ടർ നിലപാട് സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ദേവികുളം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.