അപകടത്തിൽ ഒപ്പമുണ്ടായിരുന്നവരുടെ രക്ഷ ഉറപ്പിച്ച്​ കരിമ്പൻ ജോസ്​ മരണത്തിന്​ കീഴടങ്ങി

അടിമാലി: സാമൂഹിക പ്രവര്‍ത്തനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച കരിമ്പൻ ജോസ് അവസാന നിമിഷംവരെ പ്രവര്‍ത്തിച്ചത് മറ്റുള്ളവര്‍ക്കുവേണ്ടി. മാങ്കുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റിട്ടും കരിമ്പന്‍ ജോസ് സ്വന്തം ജീവെനക്കാളുപരി തന്നോടൊപ്പം അപകടത്തിൽപെട്ടവരെ രക്ഷിക്കാനാണ് ശ്രമിച്ചത്. പരിക്കേറ്റവരെയുമായി അടിമാലി താലൂക്ക് ആശുപത്രിയില്‍ കരിമ്പൻ ജോസ് എത്തിയപ്പോള്‍ ജോസി​െൻറ കാലിലെ മുറിവ് ഡോക്ടറുടെ ശ്രദ്ധയിൽപെട്ടിരുന്നു. മുറിവില്‍ മരുന്നുവെക്കാനും പരിശോധിക്കാനും ജോസിനോട് പറഞ്ഞെങ്കിലും ഡോക്ടറുടെ നിർദേശം നിരാകരിക്കുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ പരിചരിച്ചാല്‍ മതിയെന്നും തനിക്ക് കുഴപ്പമില്ലെന്നും പറഞ്ഞ് ജോസ് ഒഴിഞ്ഞുമാറി. പരിക്കേറ്റവര്‍ക്ക് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയ ജോസ് ഉടന്‍ അടിമാലിയിലെ ത​െൻറ സുഹൃത്തുകൂടിയായ പാലക്കാടന്‍ ആയുര്‍വേദ ആശുപത്രി നടത്തുന്ന ഫാ. ഡോ. പി.വി. റെജിയുടെ വീട്ടിലെത്തി. അപകടം വിവരിച്ച ജോസ് പരിക്കേറ്റവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഇവിടെയിരുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. അതിനിടെ, കൂടുതല്‍ ക്ഷീണിതനായ കരിമ്പന്‍ ജോസ് കുഴഞ്ഞുവീണു. ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 15 വര്‍ഷത്തോളമായി കരിമ്പന്‍ ജോസ് അടിമാലിയിലെത്തിയിട്ട്. പടിക്കപ്പ് ആദിവാസി കോളനിയില്‍ സുവിശേഷ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹികമേഖലയിലും സാന്നിധ്യമറിയിച്ച ഇദ്ദേഹം ആദിവാസികള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുമൊപ്പമായിരുന്നു മുഴുസമയവും. ബൈബിള്‍ നെഞ്ചോടുചേര്‍ത്ത് പിടിച്ചിട്ടല്ലാതെ അടിമാലിക്കാര്‍ കരിമ്പന്‍ ജോസിനെ കണ്ടിട്ടില്ല. കോൺഗ്രസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ജോസ് പിന്നീട് സുവിശേഷപ്രവർത്തന മേഖലയിലേക്ക് എത്തുകയായിരുന്നു. മേഖലയിലെ എല്ലാ ആദിവാസി കോളനികളിലും കരിമ്പന്‍ ജോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറത്തിക്കുടി ആദിവാസി കോളനിയില്‍ പോയി തിരികെവരുേമ്പാഴാണ് സഞ്ചരിച്ച വാഹനം മറിഞ്ഞ് അത്യാഹിതമുണ്ടായത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം യാക്കോബായ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. യാക്കോബായ സഭ ഹൈറേഞ്ച് ഭദ്രാസനം മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ യൂലിയോസ് അന്ത്യകർമങ്ങൾക്ക് നേതൃത്വം നല്‍കി. വിവിധ കക്ഷിനേതാക്കളടക്കം നൂറുകണക്കിനാളുകള്‍ സംസ്‌കാരചടങ്ങിന് എത്തി. മൂന്നാര്‍ പൊലീസ് നടപടി സ്വീകരിച്ചു. യു.ഡി.എഫ് ജില്ല നേതൃയോഗം ഇന്ന് തൊടുപുഴ: യു.ഡി.എഫ് ജില്ല നേതൃയോഗം വെള്ളിയാഴ്ച രാവിലെ 9.30ന് തൊടുപുഴ രാജീവ് ഭവനിൽ നടക്കും. യു.ഡി.എഫ് ജില്ല ഏകോപനസമിതി അംഗങ്ങൾ, നിയോജകമണ്ഡലം ചെയർമാന്മാർ, കൺവീനർമാർ, ഘടകകക്ഷികളുടെ ജില്ല/നിയോജകമണ്ഡലം/ബ്ലോക്ക് പ്രസിഡൻറുമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, മുനിസിപ്പൽ ചെയർമാന്മാർ എന്നിവർ പങ്കെടുക്കണമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ ടി.എം. സലീം അറിയിച്ചു. അഞ്ചേരി ബേബി വധക്കേസ്; വിചാരണ ഒക്ടോബർ നാലിലേക്ക് മാറ്റി മുട്ടം: അഞ്ചേരി ബേബി വധക്കേസ് വിചാരണ ഒക്ടോബർ നാലിലേക്ക് മാറ്റി. പ്രതികൾ എല്ലാവരും ഒരുമിച്ച് ഹാജരാകാത്തതിനെത്തുടർന്ന് വിചാരണ നീളുകയായിരുന്നു. ആദ്യഘട്ടത്തിൽ പാമ്പുപാറ കുട്ടൻ, എം.എം. മണി, ഒ.ജി. മദനൻ, വർക്കി തുടങ്ങിയ നാലുപേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ വർക്കി ജീവിച്ചിരിപ്പില്ല. മറ്റ് മൂന്നുപേരും കോടതിയിൽനിന്ന് ജാമ്യം നേടിയിരുന്നു. ശേഷം 2012 ഡിസംബർ 24ന് കെ.കെ. ജയചന്ദ്രൻ, എ.കെ. ദാമോദരൻ, വി.എം. ജോസഫ് എന്നീ മൂന്ന് പേരെകൂടി പ്രതിപ്പട്ടികയിൽ ചേർത്തു. ഇതിൽ വി.എം. ജോസഫും ജീവിച്ചിരിപ്പില്ല. വിചാരണ ആരംഭിക്കേവ രണ്ടാം ഘട്ടത്തിൽ പ്രതിചേർക്കപ്പെട്ട കെ.കെ. ജയചന്ദ്രൻ, എ.കെ. ദാമോദരൻ എന്നിവർ ജാമ്യം നേടണം. അഞ്ചേരി ബേബി വധക്കേസ് ഉൾെപ്പടെ കേസ് പുനരന്വേഷണം നടത്താൻ കാരണമായ വിവാദ പ്രസംഗത്തി​െൻറപേരിൽ പൊലീസ് എടുത്ത കേസ് േമയ് നാലിന് അവസാനിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.