മുരുക​െൻറ മരണം: കർശന നടപടി വേണമെന്ന്​ ഡി.എം.ഒയുടെ റിപ്പോർട്ട്​

ശ്രദ്ധിക്കുക: 11ാം പേജിലുള്ള മുരുക​െൻറ മരണം: കൂടുതൽ തെളിവ് തേടി െപാലീസ് എന്ന സിംഗിൾ കോളം വാർത്ത ഒഴിവാക്കി ഇൗവാർത്ത വക്കുക.... കൊല്ലം: അപകടത്തിൽപെട്ട് പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ബന്ധപ്പെട്ട ആശുപത്രികളിലെ ഡോക്ടർമാർക്കെതിരെ കർശന നടപടി ശിപാർശ ചെയ്ത് ജില്ല മെഡിക്കൽ ഒാഫിസർ കലക്ടർക്ക് റിപ്പോർട്ട് നൽകി. ചികിത്സ നൽകാതിരുന്നത് ഗുരുതര വീഴ്ചയും നിയമലംഘനവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ചികിത്സ നിഷേധിച്ചതുമൂലമാണ് മുരുക​െൻറ മരണം സംഭവിച്ചത് . ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നിർദേശങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജില്ല, താലൂക്ക് ആശുപത്രികൾ എല്ലാ സൗകര്യങ്ങളോടും കൂടിയ ട്രോമാ കെയർ സംവിധാനം ഒരുക്കണമെന്നതാണ് ഇതിൽ പ്രധാനം. ട്രോമാ കെയർ സംവിധാനമുൾപ്പെടെ ആശുപത്രിയിൽ ലഭ്യമായ സേവനങ്ങൾ എഴുതി പ്രദർശിപ്പിക്കണം. സ്വകാര്യ ആശുപത്രികളിൽ അപകടത്തിൽപെട്ട് പ്രേവശിപ്പിക്കപ്പെടുന്നവർക്ക് ട്രോമാ കെയർ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.