പത്തനംതിട്ട: ഒാേട്ടാ ഒാടിച്ച് കുടുംബം പോറ്റിയ രാമചന്ദ്രപ്രസാദ് കിടപ്പായതോടെ, ചികിത്സക്ക് പണം തേടുകയാണ് ഭാര്യയും രണ്ട് പെൺമക്കളും. ഹൃദയം, വൃക്കരോഗങ്ങൾക്ക് പുറമെ പ്രമേഹം, തൈറോയ്ഡ്, രക്തസമർദം എന്നിവകൂടിയായതോടെ രാമചന്ദ്രപ്രസാദ് കിടപ്പിലാണ്. ഒാമല്ലൂർ വാഴമുട്ടം െഎരൂർ വീട്ടിൽ രാമചന്ദ്രപ്രസാദിന് ചികിത്സക്ക് മാത്രം പ്രതിമാസം 30,000 രൂപ വേണം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ. മാസം രണ്ടുതവണയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകണം. ഭാര്യ മനോജിയും അവിവാഹിതരായ രണ്ട് പെൺമക്കളും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. നാട്ടുകാരാണ് ഇപ്പോൾ സഹായിക്കുന്നത്. പേക്ഷ, ഇതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. നാട്ടുകാർ ചേർന്ന് രാമചന്ദ്രപ്രസാദ് ചികിത്സസഹായ നിധി രൂപവത്കരിച്ചു. പത്തനംതിട്ട ആന്ധ്ര ബാങ്കിൽ 120610100029817 എന്ന നമ്പറൽ അക്കൗണ്ടും തുറന്നു. െഎ.എഫ്.എസ് കോഡ് ANDB 0001206.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.