കമലം -ചങ്ങനാശ്ശേരിയുടെ അഭിമാന ഒാർമ ചങ്ങനാശ്ശേരി: രാജ്യം 70ാം സ്വാതന്ത്ര്യദിനാഘോഷത്തോടടുക്കുമ്പോള്‍ മഹാത്മാഗാന്ധിക്ക് തെൻറ സ്വർണാഭരണങ്ങള്‍ ഊരിനല്‍കിയ പി.കെ. കമലം ചങ്ങനാശ്ശേരിയുടെ അഭിമാനഓർമയാകുന്നു. എസ്.എന്‍.ഡി.പി യോഗം ഒന്നാം ശാഖയായ ആനന്ദാശ്രമത്തിെൻറ ഉദ്ഘാടനത്തിനാണ് ഗാന്ധിജിയെത്തിയത്. അദ്ദേഹത്തിെൻറ പ്രസംഗത്തില്‍ ആകൃഷ്ടയായി വാഴപ്പള്ളി വാല്‍പറമ്പില്‍ പി.കെ. കമലം താന്‍ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങള്‍ ഊരിനല്‍കുകയായിരുന്നു. പിന്നീട് അവർ ഗാന്ധിജിക്കൊപ്പം സബര്‍മതി ആശ്രമം സന്ദര്‍ശിക്കുകയും ആറു മാസത്തോളം അവിടെ താമസിക്കുകയും ചെയ്തു. എന്‍.എസ്.എസ് സ്ഥാപക നേതാക്കളില്‍ ഒരാളായ വാഴപ്പള്ളി മഞ്ചാടിക്കര വാല്‍പറമ്പില്‍ വേലായുധന്‍പിള്ളയുടെ മകളാണ് കമലം. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ചങ്ങനാശ്ശേരി നഗരസഭ അംഗം, ഡി.സി.സി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പികെ. കമലത്തിെൻറ സ്മരണക്കായി ചങ്ങനാശ്ശേരിയില്‍ പറയത്തക്ക സ്മാരകങ്ങള്‍ ഒന്നും തന്നെയില്ല. ചങ്ങനാശ്ശേരിയില്‍ ആനന്ദാശ്രമം, പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഗാന്ധിജി സന്ദര്‍ശനം നടത്തിയത്. ആനന്ദാശ്രമത്തിെൻറ ഉദ്ഘാടനത്തിന് 1934ല്‍ മഹാത്മാഗാന്ധി മോര്‍ക്കുളങ്ങരയിലെത്തിയപ്പോള്‍ വന്‍ ജനാവലിയുടെ സ്വീകരണമേറ്റുവാങ്ങി, മതുമൂലയില്‍നിന്ന് കാല്‍നടയായിട്ടാണ് ആനന്ദാശ്രമത്തിലെത്തിയത്. എസ്.എന്‍.ഡി.പി യോഗം സംഘടന സെക്രട്ടറിയും ക്ഷേത്ര പ്രവേശന സമര സംഘാടകനുമായ ടി.കെ. മാധവെൻറ ക്ഷണപ്രകാരമാണ് ഗാന്ധിജി വന്നത്. 'ലോകപണ്ഡിതല്‍ ശ്രീഗാന്ധി ദേവന്‍' ആനന്ദാശ്രമം ഉദ്ഘാടനം ചെയ്യുമെന്ന് അന്ന് അച്ചടിച്ച നോട്ടീസും ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിലെ ഫയലില്‍ സൂക്ഷിച്ചിട്ടുണ്ട്. ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം അവർണര്‍ക്കു ക്ഷേത്രദര്‍ശനത്തിനായി ആദ്യം തുറന്നു നല്‍കിയ ക്ഷേത്രമെന്ന നിലയില്‍ ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അന്നത്തെ വിളംബരക്കല്ലും ക്ഷേത്രഗോപുരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ആശ കുട്ടപ്പൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.