വാസ്തുവിദ്യ ഗുരുകുലം: കഴിഞ്ഞകാല പ്രവർത്തനം അന്വേഷിക്കണ​മെന്ന്​ ഭരണസമിതി

പത്തനംതിട്ട: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തി​െൻറ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അന്വേഷണം വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതായി ഭരണസമിതി അംഗങ്ങള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വാസ്തുവിദ്യ ഗുരുകുലത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും സ്ഥാപനത്തിനെതിരെയുള്ള കുപ്രചാരണം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പഴയ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞതു മുതല്‍ സ്ഥാപനത്തെ നശിപ്പിക്കാന്‍ ചില ശ്രമങ്ങളുണ്ടെന്നും ഇത് അനുവദിക്കാനാകില്ല. മ്യൂറല്‍ ആര്‍ട്ട് ഗാലറി തകര്‍ക്കുകയും ലക്ഷങ്ങള്‍ വിലമതിക്കുന്ന കലാസൃഷ്ടികള്‍ നശിപ്പിക്കുകയും ചെയ്തു. ഓഫിസിനു ചുറ്റും കിടക്കുന്ന ചാരം എന്തെല്ലാം നശിപ്പിച്ചുവെന്നതിനു തെളിവാണ്. മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍ ഗുരുകുലത്തി​െൻറ ചെയര്‍മാനായി തുടരുകയാണ്. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി ഗുരുകുലം ഡീനും ഫാക്കല്‍റ്റി അംഗവുമാണ്. അദ്ദേഹത്തെ ഭരണസമിതിയില്‍നിന്നൊഴിവാക്കിയിട്ടില്ല. നിലവിലുണ്ടായിരുന്ന എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഒഴിവായ സാഹചര്യത്തില്‍ ടി.ആര്‍. സദാശിവന്‍നായര്‍ക്ക് ചുമതല നല്‍കിയിരുന്നു. അദ്ദേഹം തന്നെ തല്‍സ്ഥാനത്തു തുടരുകയാണെന്നും പുതുതായി ആരെയും ഈ സ്ഥാനത്തേക്കു നിയമിച്ചിട്ടില്ലെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. കണ്‍സള്‍ട്ടൻറ് എന്‍ജിനീയറായിരുന്ന മനോജ് എസ്. നായര്‍ക്ക് കരാര്‍ പുതുക്കി നല്‍കിയിട്ടില്ലെന്നും എ. പദ്മകുമാര്‍, ജി. അജയകുമാര്‍, ഡോ. മോഹനാക്ഷന്‍ നായര്‍, മിനി ശ്യാം മോഹന്‍ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.