ദേശീയ വിരവിമുക്ത ദിനാചരണം നാളെ; 2,40,734 കുട്ടികൾക്ക്​ ഗുളിക നൽകും

തൊടുപുഴ: ദേശീയ വിരവിമുക്ത ദിനാചരണത്തോടനുബന്ധിച്ച് വ്യാഴാഴ്ച ജില്ലയിൽ വിരവിമുക്ത ദിനാചരണം നടത്തുമെന്ന് ഇടുക്കി ഡി.എം.ഒ ഡോ. ടി.ആർ. രേഖ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതോടനുബന്ധിച്ച് ജില്ലയിൽ ഒന്നിനും പത്തൊമ്പതിനും ഇടയിൽ പ്രായമുള്ള 2,40,734 കുട്ടികൾക്ക് വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ നൽകാനാണ് ആരോഗ്യവകുപ്പി​െൻറ തീരുമാനം. സർക്കാർ, എയ്ഡഡ്-, അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും അംഗൻവാടികളിലെയും ഡേ കെയർ സ​െൻററുകളിലെയും കുട്ടികൾക്കുമാണ് ഗുളികകൾ നൽകുന്നത്. 457 ഗവ. എയ്ഡഡ് സ്കൂളുകളിലും 190 പ്രൈവറ്റ് സ്കൂളുകളിലും 1555 അംഗൻവാടികളിലും ഗുളിക വിതരണം നടത്തും. ഒന്നു മുതൽ അഞ്ചുവയസ്സു വരെയുള്ള കുട്ടികൾക്ക് അടുത്തുള്ള അംഗൻവാടിയിലും ആറു മുതൽ 19 വയസ്സുവരെ സ്കൂളുകളിലുംവെച്ചാണ് വിതരണം . ഒന്നു മുതൽ രണ്ടുവയസ്സുവരെ പകുതി ഗുളിക ഒരു േടബിൾ സ്പൂൺ തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ചു നൽകണം. രണ്ടു മുതൽ 19 വയസ്സുവരെ ഒരു ഗുളിക ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിനൊപ്പം ചവച്ചരച്ച് കഴിക്കണം. മണ്ണിൽ കളിക്കുന്നതിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും നല്ലവണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികൾ, പഴങ്ങൾ എന്നിവയിലൂടെയും വിരകൾ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇവ രക്തത്തിലെ ഹീമോഗ്ലോബി​െൻറ അളവ് കുറക്കുകയും കുട്ടികളിൽ വിളർച്ചക്കും പോഷണക്കുറവിനും തളർച്ച, വിശപ്പില്ലായ്മ എന്നിവക്കും കാരണമാകുന്നു. ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കാൻ ആറുമാസത്തിലൊരിക്കൽ വിരമരുന്ന് നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡി.എം.ഒ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ സുഷമ, മാസ് മീഡിയ ഒാഫിസർ അനിൽകുമാർ, തങ്കച്ചൻ ആൻറണി, ഗീതാകുമാരി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. അഖിലഭാരത നാരായണീയ മഹാസത്രം തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 20 മുതൽ ആരംഭിക്കുന്ന അഖിലഭാരത നാരായണീയ മഹാസത്രത്തി​െൻറ ഒരുക്കം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സത്രവേദിയിൽ പ്രതിഷ്ഠിക്കേണ്ട വിഗ്രഹം 17ന് ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് പുറപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഗുരുവായൂർ മേൽശാന്തിയായിരുന്ന ശ്രീഹരി നമ്പൂതിരിയാണ് സത്രത്തിനു നേതൃത്വം നൽകുന്നത്. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 20ന് വിഗ്രഹം എത്തിച്ചേരും. അന്നേ ദിവസം വൈകീട്ട് ഏഴിന് ഗുരുവായൂർ തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പ്രതിഷ്ഠിക്കും. തുടർന്ന് നടക്കുന്ന സത്രം മഹാസമ്മേളനത്തിനു ശബരിമല തന്ത്രി കണ്ഠരര് രാജീവരര് ഭദ്രദീപ പ്രകാശനം നടത്തും. സമ്മേളനത്തിന് ശേഷം കലൈമാമണി വീരമണി രാജു അവതരിപ്പിക്കുന്ന ഭക്തിഗാനസന്ധ്യ ഉണ്ടായിരിക്കും. 27വരെ നീളുന്ന സത്രത്തിൽ നിരവധി പ്രമുഖർ പ്രഭാഷണം നടത്തും. സത്രവേദിയിൽ 25ന് പുലർച്ചെ 5.30ന് 1008 നാളികേരത്തി​െൻറ മഹാഗണപതി ഹോമവും തുടർന്ന് ആനയൂട്ടും ഉണ്ടായിരിക്കും. വാർത്തസമ്മേളനത്തിൽ സത്രം ചെയർമാൻ ആമല്ലൂർ കാവനാട് രാമൻ നമ്പൂതിരി, ജനറൽ കൺവീനർ രമേഷ് ജ്യോതി, കൺവീനർ പി.പി. രാജീവ്, മാനേജർ സി.സി. കൃഷ്ണൻ, ക്ഷേത്രം ട്രഷറർ ദിപു നന്ദനം തുടങ്ങിയവർ പങ്കെടുത്തു. നഗരത്തിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നു തൊടുപുഴ: തൊടുപുഴ നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു. പ്ലാസ്റ്റിക്‌ കത്തിക്കരുതെന്ന്‌ കര്‍ശന നിര്‍ദേശമുണ്ടെങ്കിലും ആരും ഇത്‌ പാലിക്കാറില്ല. ജനം തിങ്ങിപ്പാര്‍ക്കുന്ന കോളനികളില്‍ പോലും ആളുകള്‍ സ്ഥിരമായി പ്ലാസ്റ്റിക്‌ കത്തിക്കുന്നുണ്ട്‌. പ്ലാസ്റ്റിക്‌ കത്തുന്നതി​െൻറ പുക ശ്വസിക്കുന്നതാണ്‌ പല രോഗങ്ങള്‍ക്കും കാരണമെന്ന്‌ അറിയാമെങ്കിലും പ്ലാസ്റ്റിക്‌ നീക്കം ചെയ്യാന്‍ സംവിധാനമില്ലാത്തതിനാലാണ്‌ കത്തിക്കുന്നതെന്നാണ്‌ പലരുടെയും വിശദീകരണം. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാൻറില്ലാത്തത് പ്രതിസന്ധി കൂട്ടുന്നു. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിനാല്‍ പ്ലാസ്റ്റിക് കത്തിക്കുന്നത് ഹൈകോടതി നിരോധിക്കുകയും നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഹൈകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിൽ, പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലറും നിലവിലുണ്ട്. എന്നാൽ, നടപടി ഉണ്ടാകുന്നില്ല. ഒാരോ കൗൺസിലിലും ചർച്ചകൾ നടക്കുമെങ്കിലും ഇതൊന്നും നടപ്പാകാറില്ല. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നഗരവാസികൾ അടക്കമുള്ളവരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.