വ്യാജ ഡോക്ടര്‍ പൊലീസ് പിടിയില്‍

അടിമാലി: ആനച്ചാലിൽ ക്ലിനിക് നടത്തിവന്ന വ്യാജ ഡോക്ടര്‍ പൊലീസ് പിടിയിലായി. ആനച്ചാല്‍ രമ്യഭവനില്‍ ബാലചന്ദ്രനെയാണ് ‍(58) വെള്ളത്തൂവല്‍ എസ്.ഐ എസ്. ശിവലാലി​െൻറ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്. 15 വര്‍ഷമായി ഇവിടെ ദൈവസഹായം ക്ലിനിക് എന്നപേരിൽ അലോപ്പതി ചികിത്സ നടത്തുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന് താമസിച്ചാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. റെയ്ഡില്‍ അഡീഷനല്‍ എസ്.ഐ ചാക്കോ, എ.എസ്.ഐ സോമൻ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിേൻറാ, ഷാന്‍ എന്നിവര്‍ പങ്കെടുത്തു. പ്രാഥമിക വിദ്യാഭ്യസം മാത്രമാണ് ഇയാള്‍ക്കുള്ളതെന്ന് പൊലീസ് പറഞ്ഞു. ഷോക്കേറ്റ് മരിച്ച ദമ്പതികൾക്ക് നാടി​െൻറ യാത്രാമൊഴി തൊടുപുഴ: കനത്തമഴയിൽ വീടിന് സമീപം പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരണമടഞ്ഞ ചീനിക്കുഴി കല്ലറക്കൽ ബാബു ജോസഫിനും ഭാര്യ ലൂസിക്കും നാടി​െൻറ യാത്രാമൊഴി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ വീട്ടിൽ ആരംഭിച്ച സംസ്‌കാര ശുശ്രൂഷകൾക്ക് വികാരി ജനറാൾ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, മരണമടഞ്ഞ ദമ്പതികളുടെ മകനായ ഫാ. ടോജിൻ കല്ലറക്കൽ എന്നിവർ കാർമികത്വം വഹിച്ചു. മൂവാറ്റുപുഴ ഹോളി മാഗി ഫെറോന പള്ളി വികാരി ഫാ. പോൾ നെടുമ്പുറം അനുശോചന സന്ദേശം നൽകി. തുടർന്ന് പള്ളിയിൽ നടന്ന ശുശ്രൂഷകൾക്കും അന്ത്യകർമങ്ങൾക്കും കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ കാർമികത്വം വഹിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 6.30ഓടെയാണ് പുരയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ഉടുമ്പന്നൂർ ചീനിക്കുഴി കല്ലറക്കൽ വീട്ടിൽ ബാബുവും (60), ഭാര്യ ലൂസിയും മരിച്ചത്. ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഭാര്യയും മരിച്ചത്. ഫോേട്ടാ ക്യാപ്ഷൻ TDL13 മഞ്ഞക്കുഴിയിലെ കുളത്തിൽ വിഷം കലർന്നതിനെത്തുടർന്ന് ചത്തുപൊങ്ങിയ മത്സ്യക്കുഞ്ഞുങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.