സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന്​ ഒാർത്തഡോക്​സ്​ സഭ

കോട്ടയം: മലങ്കര സഭാതർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ അധികൃതർ തയാറാകണമെന്ന് ഒാർത്തഡോക്സ് സഭ. കഴിഞ്ഞ ഞായറാഴ്ച നെച്ചൂർ പള്ളിയിൽ ആരാധന നടത്താൻ അവസരം നിഷേധിക്കപ്പെട്ടത് നീതി നിഷേധവും സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ്. ഇക്കാര്യത്തിൽ കടുത്ത ദുഃഖവും പ്രതിഷേധമുണ്ടെന്നും സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രസ്താവനയിൽ പറഞ്ഞു. നെച്ചൂർ പള്ളിയിൽ സംഘർഷം സൃഷ്ടിച്ച് പള്ളി പൂട്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുകയും കോടതിവിധി നടപ്പാക്കുകയും വേണമെന്ന് അേദഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.