ഏറ്റുമാനൂര്‍: സ്വന്തമായി വീട് ഇല്ലാത്തവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈഫ് പദ്ധതി ഏറ്റുമാനൂര്‍ നഗരസഭയില്‍ അട്ടിമറിക്കുന്നതായി ആക്ഷേപം. ഗുണഭോക്തൃലിസ്റ്റ് ആയെങ്കിലും ഏറ്റുമാനൂര്‍ നഗരസഭ ഇതുവരെ പൊതുജനങ്ങളുടെ അറിവിലേക്കായി ഇത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്. അര്‍ഹതപ്പെട്ട പലരും ലിസ്റ്റിനു പുറത്താണെന്ന് കൗണ്‍സിലര്‍മാര്‍ തന്നെ പരാതിപ്പെടുന്നു. പദ്ധതിയനുസരിച്ച് മൂന്നര ലക്ഷം രൂപയാണ് വീടില്ലാത്ത ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ അനുവദിക്കുക. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇവര്‍ക്കായി പാര്‍പ്പിടസമുച്ചയം ഒരുക്കും. എന്നാല്‍, ഇതിനുള്ള പ്രാരംഭ നടപടിപോലും ഏറ്റുമാനൂരില്‍ ആയിട്ടില്ല. ഇതിനിടെയാണ് തയാറാക്കിയ ഗുണഭോക്തൃലിസ്റ്റില്‍ പരക്കെ തെറ്റുകള്‍ കടന്നുകൂടിയത്. പ്രധാനമന്ത്രിയുടെ പി.എം.എ.വൈ പദ്ധതിക്ക് സർവേ നടത്തിയ കുടുംബശ്രീ യൂനിറ്റുകളെ തന്നെയാണ് ലൈഫ് പദ്ധതിയുടെ സർവേയും ഏൽപിച്ചത്. പി.എം.എ.വൈ പദ്ധതിക്ക് തയാറാക്കിയ ലിസ്റ്റ് തന്നെ പലയിടത്തും ഇവര്‍ ലൈഫ് പദ്ധതിക്കും നല്‍കി. അതോടെ ഒരേ ഗുണഭോക്താവ് ഇരു ലിസ്റ്റിലും കടന്നുകൂടി. ഇതോടെ ലൈഫിെൻറ യഥാർഥ ഗുണഭോക്താക്കള്‍ വെളിയിലുമായി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സെൻറ ചുമതലയിലാണ് ഏറ്റുമാനൂരില്‍ കുടുംബശ്രീ യൂനിറ്റുകൾ പ്രവര്‍ത്തിക്കുന്നത്. ലൈഫ് പദ്ധതിയുടെ സർവേക്കായി ഓരോ കുടുംബശ്രീ യൂനിറ്റിനും 3000 രൂപ വീതം നല്‍കി. പക്ഷേ, ലിസ്റ്റ് പ്രയോജനപ്പെട്ടില്ല. അപേക്ഷ സമര്‍പ്പിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴും ഗുണഭോക്തൃലിസ്റ്റ് പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധീകരിക്കാനും കഴിഞ്ഞിട്ടില്ല. ഇതിനിടെ നഗരസഭയില്‍ സെക്രട്ടറി ഉണ്ടായിട്ടും പൊതുജനങ്ങള്‍ക്കോ കൗണ്‍സിലര്‍മാര്‍ക്കോ അദ്ദേഹത്തിെൻറ സേവനം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. തിരുവനന്തപുരം സ്വദേശിയായ പുതിയ സെക്രട്ടറി മിക്ക ദിവസവും ഓഫിസില്‍ ഇല്ലത്രേ. ഇതിനിടെ നഗരസഭയുടെ ചെലവില്‍ വാടകക്ക് വീടും വീട്ടുപകരണങ്ങളും വേണമെന്ന പുതിയ സെക്രട്ടറിയുടെ ആവശ്യവും ഒരാഴ്ച മുമ്പ് കൂടിയ കൗണ്‍സില്‍ തള്ളിയിരുന്നു. പരമാവധി 2000 രൂപവരെ വീട്ടുവാടക അനുവദിക്കാമെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശി തന്നെയായ മുന്‍ സെക്രട്ടറി സ്വന്തം ചെലവിലാണ് ഏറ്റുമാനൂരില്‍ താമസിച്ചിരുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് നഗരസഭയുടെ ആകെയുള്ള വാഹനം സെക്രട്ടറി ഉപയോഗിച്ചു തുടങ്ങിയതിനെതിരെ കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നത്. ഔദ്യോഗിക ആവശ്യത്തിന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വാഹനം ചോദിച്ചിട്ട് സെക്രട്ടറി വിട്ടുകൊടുത്തില്ലത്രേ. വാഹനമില്ലാത്തതിനാല്‍ ആരോഗ്യവിഭാഗത്തിെൻറ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ഹോട്ടലുകളില്‍ തുടങ്ങിവെച്ച പരിശോധനയുടെ തുടര്‍നടപടിയും ലൈസന്‍സുകൾ വിതരണം ചെയ്യുന്നതിന് മുമ്പുള്ള പരിശോധനയും ഇതര റെയ്ഡുകളും വാഹനമില്ലാത്തതിെൻറ പേരില്‍ മുടങ്ങി. മെഡിക്കല്‍ ക്യാമ്പ് ചങ്ങനാശ്ശേരി: എസ്.ടി.യു ആശ വര്‍ക്കേഴ്‌സ് ഫെഡറേഷൻ നേതൃത്വത്തില്‍ ഗവ. ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെ ജീവിതശൈലീരോഗപരിശോധനയും താലൂക്ക് ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ സാംക്രമിക രോഗ പ്രതിരോധ പരിശോധനയും സൗജന്യ മെഡിക്കല്‍ ക്യാമ്പും ബുധനാഴ്ച രാവിലെ 10 മുതല്‍ ചങ്ങനാശ്ശേരി പെന്‍ഷന്‍ ട്രഷറിയുടെ സമീപം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എസ്. ഹലീല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡൻറ് കെ. അബ്ദുൽ സലാം അധ്യക്ഷതവഹിക്കും. ഡോ. ഉമാദേവി, ഡോ. അഖില പര്‍വീണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.