തോട്ടം തൊഴിലാളിയെ പീഡിപ്പിച്ചതിന് എസ്‌റ്റേറ്റ്​ മാനേജര്‍ക്കെതിരെ കേസ്

മുണ്ടക്കയം: വിധവയും പട്ടികജാതിക്കാരിയുമായ തോട്ടം തൊഴിലാളിയെ എസ്‌റ്റേറ്റ് മാനേജര്‍ പീഡിപ്പിച്ചതായി പരാതി. കൂട്ടിക്കല്‍ താളുങ്കല്‍ എസ്റ്റേറ്റ് മാനേജര്‍ ശരച്ചന്ദ്രപിള്ള (55) പീഡിപ്പിച്ചതായാണ് തോട്ടത്തിലെ താൽക്കാലിക തൊഴിലാളിയായ 46കാരി മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കിയത്. ജോലിസമയത്ത് കാലില്‍ പരിക്കുപറ്റിയതിനെതുടര്‍ന്ന് എസ്റ്റേറ്റ് മാനേജര്‍ വാഹനവുമായി എത്തി ആശുപത്രിയില്‍ കൊണ്ടുപോകും വഴി അപമര്യാദയായി പെരുമാറിയെന്നാണ് മൊഴിനല്‍കിയത്. ഭര്‍ത്താവി​െൻറ മരണത്തെത്തുടര്‍ന്ന് തോട്ടത്തില്‍ സ്ഥിരം ജോലി നല്‍കാമെന്നും വിവരം പുറത്തുപറഞ്ഞാല്‍ ജോലി നല്‍കിെല്ലന്നും മാനേജര്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു. മുമ്പ് നിരവധിതവണ പരാതി നല്‍കാന്‍ ഇവ ര്‍തയാറായെങ്കിലും ചില ട്രേഡ് യൂനിയന്‍ നേതാക്കളുടെ സമ്മര്‍ദം മൂലം പിന്തിരിയുകയായിരുെന്നന്നും പറയുന്നു. ഇതുസംബന്ധിച്ച് അടുത്തിടെ കമ്പനി ഉടമക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കമ്പനിയുടെ ഭാഗത്തുനിന്ന് നീതിലഭിക്കാതെവന്നതോടെയാണ് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. രണ്ടാഴ്ചമുമ്പ് സമാനമായ മറ്റൊരു സംഭവും ഉണ്ടായിട്ടുണ്ട്. തോട്ടത്തിലെ മറ്റൊരു തൊഴിലാളിയോട് അപമര്യായായി പെരുമാറിയതു സംബന്ധിച്ച് സമുദായ സംഘടനക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറിെയങ്കിലും കേസെടുത്തിരുന്നില്ല. എന്നാല്‍, വീട്ടമ്മ നേരിട്ടെത്തി മൊഴി നല്‍കിയതി​െൻറ അടിസ്ഥാനത്തില്‍ പട്ടികജാതി-വർഗ അതിക്രമം, സ്ത്രീപീഡനം എന്നീ വകുപ്പുപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി എസ്.ഐ കെ.കെ. സോമന്‍ അറിയിച്ചു. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.