തിരുവനന്തപുരം: ഒഴിവുകളിെല്ലന്ന് ലേബർ കമീഷണർ രേഖാമൂലം അറിയിച്ചിട്ടും ഉന്നതങ്ങളിൽനിന്നുള്ള സമ്മർദത്തെത്തുടർന്ന് റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിന് മണിക്കുറൂകൾ ബാക്കിനിൽക്കേ ഇല്ലാത്ത ആറ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. ഇതിനായി ലേബർ കമീഷണറേറ്റ് രാത്രി എട്ടരക്ക് ശേഷവും പ്രവർത്തിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. തൊഴിൽവകുപ്പിലെ അസിസ്റ്റൻറ് േലബർ ഒാഫിസർ ഗ്രേഡ് -രണ്ട് (എ.എൽ.ഒ േഗ്രഡ്-രണ്ട്) തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. വകുപ്പിൽ ആകെയുള്ള 102 എ.എൽ.ഒ േഗ്രഡ്-രണ്ട് തസ്തികയിലേക്ക് സ്പെഷൽ റൂൾ വ്യവസ്ഥയനുസരിച്ച് 25 പേരെ പി.എസ്.സി മുഖേന നേരിട്ട് നിയമിക്കുകയും ശേഷിക്കുന്ന ഒഴിവുകളിലേക്ക് പ്രമോഷൻ വഴി വകുപ്പിലെ സീനിയർ ക്ലർക്കുമാരെ നിയമിക്കുകയാണ് ചെയ്തുവരുന്നത്. വകുപ്പിലെ യോഗ്യരായ മൂന്ന് സീനിയർ ക്ലർക്കുമാർക്ക് ഈ തസ്തികയിലേക്ക് പ്രമോഷൻ നൽകുമ്പോൾ പി.എസ്.സി ലിസ്റ്റിൽനിന്ന് ഒരു ഉദ്യോഗാർഥിയെ (3:1 അനുപാതത്തിൽ) നേരിട്ട് നിയമിക്കുകയാണ് ചെയ്യുന്നത്. നേരിട്ടുള്ള നിയമനത്തിന് 2014 ജൂൈല 24ന് നിലവിൽ വന്ന റാങ്ക് പട്ടിക 2017 ജൂലൈ 23ന് അവസാനിച്ചിരുന്നു. ഇതിനിടെയാണ് മാനദണ്ഡങ്ങൾ മറികടന്നുള്ള തിരക്കിട്ട നീക്കം. ജൂലൈ 23 ഞായറാഴ്ച ആയതിനാൽ തൊട്ടടുത്ത പ്രവൃത്തിദിവസമായ 24 വരെ ലിസ്റ്റിന് കാലാവധിയുണ്ടായിരുന്നു. ഇതിനിടെയാണ് ജൂൈല 21ന് എ.എൽ.ഒ ഗ്രേഡ്-രണ്ട് തസ്തികയിലേക്ക് ആറ് ഒഴിവുകൾ അന്നുതന്നെ റിപ്പോർട്ട് ചെയ്യാനും ഇൗ വിവരം മടക്കത്തപാലിൽ സർക്കാറിനെ അറിയിക്കാനും സെക്രേട്ടറിയറ്റിൽനിന്ന് നിർദേശമെത്തിയത്. ഇല്ലാത്ത ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ പ്രയോഗികബുദ്ധിമുട്ടുകൾ വിശദമായി ചൂണ്ടിക്കാട്ടിയും നിർദേശിച്ച പ്രകാരം ആറ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കിയും ലേബർ കമീഷണർ ജൂലൈ 22ന് സർക്കാറിന് മൂന്ന് പേജുവരുന്ന കത്ത് നൽകിയിരുന്നു. എന്നാൽ, വീണ്ടും സമ്മർദമുണ്ടായതിനെ തുടർന്ന് അന്നു രാത്രിതന്നെ ആറ് ഒഴിവുകൾ പി.എസ്.സിക്ക് ഇ-മെയിൽ വഴി റിപ്പോർട്ട് െചയ്യുകയായിരുന്നു. മാത്രമല്ല, ഇ-മെയിൽ വഴി രാത്രി വൈകി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുവിവരം ജൂൈല 24 ന് ഹാർഡ് കോപ്പിയായി പി.എസ്.സിക്ക് കൈമാറുകയും ചെയ്തതായി പുറത്തു വന്ന രേഖകൾ വ്യക്തമാക്കുന്നു. എം. ഷിബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.