ന്യൂഡൽഹി: ടെക്സ്റ്റൈൽ തൊഴിൽമേഖലയിൽ ജി.എസ്.ടി നിരക്ക് കുറച്ചു. തയ്യൽ, നെയ്ത്ത്, എംബ്രോയ്ഡറി തുടങ്ങിയവക്ക് 18 ശതമാനം ചരക്കുസേവനനികുതിയുണ്ടായിരുന്നത് അഞ്ച് ശതമാനമായാണ് കുറച്ചത്. കേന്ദ്ര ധനമന്ത്രി അരുൺ െജയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് സുപ്രധാന തീരുമാനം. രാജ്യത്തെ ടെക്സ്റ്റൈൽമേഖലക്ക് വലിയ ആശ്വാസം പകരുന്ന നടപടിയാണിത്. ട്രാക്ടറുകളുടെ യന്ത്രഭാഗങ്ങളുടെ നികുതിയും കുറച്ചു. 28 ശതമാനത്തിൽനിന്ന് 18 ശതമാനമായാണ് കുറച്ചത്. സർക്കാർ പ്രവൃത്തികളുടെ കരാറിനുള്ള നികുതി 12 ശതമാനമാണ്. 50,000 മുതൽ മുകളിലോട്ട് വിലയുള്ള സാധനങ്ങൾ 10 കിലോമീറ്ററിനപ്പുറത്തേക്ക് വിൽപനക്ക് അയക്കുന്നതിന് മുമ്പ് ഒാൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്ന് അരുൺ െജയ്റ്റ്ലി പറഞ്ഞു. ഇ-വേ ബിൽ സംവിധാനം ഒക്ടോബർ ഒന്നോടെ നിലവിൽവരും. അതേസമയം, ചരക്കുകൾ അയക്കുന്നതിന് മുമ്പുള്ള ഒാൺലൈൻ രജിസ്ട്രേഷനുള്ള ഇ-വേ ബിൽ സംബന്ധിച്ച വ്യവസ്ഥകൾ ലഘൂകരിക്കാൻ തീരുമാനിച്ചു. കരട് പ്രകാരം ഒന്നു മുതൽ 20 വരെ ദിവസം കാലാവധിയിലാണ് ഇ-വേ ബില്ലുകൾ നൽകുക. ഇത് ചരക്ക് കൊണ്ടുപോകുന്നതിെൻറ ദൂരം ആശ്രയിച്ചാണ്. 100 കിലോമീറ്ററിന് ഒരു ദിവസം, 100 മുതൽ 300 വരെ കിലോമീറ്ററിന് മൂന്നുദിവസം, 300 കിലോമീറ്ററിന് മുകളിലും 500ൽ താഴെയും അഞ്ചുദിവസം, 500 മുതൽ 1000 കിലോമീറ്റർ വരെ 10 ദിവസം എന്നിങ്ങനെയാണ് ഇ-വേ ബിൽ കാലാവധി. ജി.എസ്.ടി പരിധിയിൽ വരാത്ത ഉൽപന്നങ്ങളുടെ നീക്കത്തിന് ഇ-വേ ബിൽ ആവശ്യമില്ല. ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചു. നേരത്തേ, എല്ലാ ഉൽപന്നങ്ങൾക്കും ഇത് ബാധകമാക്കിയിരുന്നു. ജി.എസ്.ടി നടപ്പാക്കിയ ശേഷമുണ്ടായ നികുതി ഇളവിെൻറ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാത്ത സംഭവങ്ങളിൽ പരാതികൾ പരിശോധിക്കാനും നടപടി സ്വീകരിക്കാനും 15 ദിവസത്തിനകം സ്ക്രീനിങ് കമ്മിറ്റികൾ രൂപവത്കരിക്കും. ഇതിന് ശനിയാഴ്ചത്തെ കൗൺസിൽ തത്ത്വത്തിൽ അനുമതി നൽകി. ജി.എസ്.ടി കൗൺസിലിെൻറ അടുത്ത യോഗം സെപ്റ്റംബർ ഒമ്പതിന് ഹൈദരാബാദിൽ ചേരും. പല അരി മില്ലുകളും ജി.എസ്.ടിയിൽനിന്ന് രക്ഷപ്പെടാൻ തങ്ങളുടെ ബ്രാൻഡുകളുടെ രജിസ്ട്രേഷൻ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ജി.എസ്.ടി നിയമപ്രകാരം ബ്രാൻഡ് ചെയ്യാത്ത ഭക്ഷ്യഉൽപന്നങ്ങൾക്ക് നികുതിയില്ല. എന്നാൽ, ബ്രാൻഡ് ചെയ്തവക്ക് അഞ്ച് ശതമാനം നികുതിയുണ്ട്. അതിനാലാണ് പലരും ബ്രാൻഡ് രജിസ്ട്രേഷൻ ഒഴിവാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.