തമിഴ്​ നടൻ ധനുഷി​െൻറ കാരവനായി വൈദ്യുതി മോഷണം; 15,731 രൂപ പിഴ

കുമളി: തമിഴ് സിനിമ മേഖലക്ക് നാണക്കേടായി സൂപ്പർ താരത്തി​െൻറ കാരവനിലേക്ക് വൈദ്യുതി മോഷ്ടിച്ച സംഭവം. സൂപ്പർ സ്റ്റാർ രജനികാന്തി​െൻറ മരുമകൻ ധനുഷും കുടുംബവും വിശ്രമത്തിനായി ചെന്നൈയിൽനിന്ന് കൊണ്ടുവന്ന കാരവനിലേക്കാണ് തെരുവുവിളക്കിനുള്ള ലൈനിൽനിന്ന് അനധികകൃതമായി വൈദ്യുതി ഉപയോഗിച്ചത്. തേനി ജില്ലയിലെ ആണ്ടിപ്പെട്ടി മുത്തരംഗാപുരത്താണ് സംഭവം. ഇവിടത്തെ കുടുംബക്ഷേത്രമായ കസ്തൂരി മങ്കമ്മാൾ ക്ഷേത്രത്തിൽ പ്രാർഥനക്കെത്തിയതായിരുന്നു നടൻ ധനുഷും കുടുംബവും. ഒപ്പം രജനികാന്തി​െൻറ മകളും ധനുഷി​െൻറ ഭാര്യയുമായ െഎശ്വര്യ, ധനുഷി​െൻറ മാതാപിതാക്കൾ എന്നിവരും എത്തിയിരുന്നു. ക്ഷേത്രദർശനവും ഉച്ചഭക്ഷണത്തിനും ശേഷം ധനുഷും കുടുംബവും കാരവനിലാണ് വിശ്രമിച്ചത്. ഇതിനുശേഷം ധനുഷ് കാറിൽ ചെന്നൈയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് വൈദ്യുതി വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ രാജേഷും സംഘവും കാരവൻ പിടിച്ചെടുത്തത്. വാനിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽനിന്ന് വൈദ്യുതി മോഷ്ടിച്ചതിനുള്ള തെളിവുകൾ അധികൃതർ കണ്ടെത്തി. ഡ്രൈവർ വീരപ്പ​െൻറ പക്കൽനിന്ന് 15,731 രൂപ അധികൃതർ പിഴയായി ഇൗടാക്കി. ക്ഷേത്രദർശനത്തിനൊപ്പം നിരവധി പാവങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയാണ് ധനുഷും കുടുംബവും മടങ്ങിയത്. ഇതിനിെടയുണ്ടായ വൈദ്യുതി മോഷണം താരത്തിനും കുടുംബത്തിനും വലിയ നാണക്കേടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.