ഐ.എസ്.ആർ.ഒയെ തകർക്കാൻ അകത്തും പുറത്തും ശക്തികൾ ^മാധവൻനായരുടെ ആത്​മകഥ ചാരക്കേസ് കരുണാകരനെ ഉന്നംവെച്ച്​

ഐ.എസ്.ആർ.ഒയെ തകർക്കാൻ അകത്തും പുറത്തും ശക്തികൾ -മാധവൻനായരുടെ ആത്മകഥ ചാരക്കേസ് കരുണാകരനെ ഉന്നംവെച്ച് കോട്ടയം: ഐ.എസ്.ആർ.ഒയുടെ നട്ടെല്ലൊടിക്കുക എന്ന ലക്ഷ്യത്തോടെ, അകത്തും പുറത്തുമുള്ളവരുടെ താൽപര്യങ്ങൾക്കായി, മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ നിറംപിടിപ്പിച്ച വാർത്തകൾ കെട്ടിച്ചമക്കുകയായിരുന്നുവെന്ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ. ആത്മകഥയായ 'അഗ്നിപരീക്ഷ'യിലാണ് അദ്ദേഹത്തി​െൻറ കുറ്റപ്പെടുത്തൽ. ചാരക്കേസ്, മെർക്കിൻസ്റ്റൺ ഭൂമി ഇടപാട്, ദേവാസ് കമ്പനി ഇടപാട് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇൗ വിമർശം. ചാരക്കേസ് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ ഉന്നംവെച്ചുള്ള ഗൂഢനീക്കമായിരുന്നു. പേക്ഷ, അതി​െൻറ തിക്തഫലം അനുഭവിക്കേണ്ടിവന്നത് അദ്ദേഹം മാത്രമല്ല, ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരും അവരുടെ കുടുംബവുമായിരുന്നു. ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് അന്വേഷണത്തിൽ ജാഗ്രതപുലർത്താത്ത ഉദ്യോഗസ്ഥനാണെന്നും മാധവൻ നായർ പറയുന്നു. പി.എസ്.എൽ.വി എന്ന ബഹിരാകാശ പടക്കുതിരയുമായി കുതിപ്പുതുടങ്ങിയ ഐ.എസ്.ആർ.ഒയെ തകർക്കുക, അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ താഴെയിറക്കുക എന്നിവയായിരുന്നു വിവാദത്തിന് പിന്നിെല ലക്ഷ്യങ്ങൾ. സ്വന്തം മകനെ കരുണാകരൻ പടിപടിയായി ഉയർത്തിക്കൊണ്ടുവരുന്നതിൽ അസഹിഷ്ണുതപൂണ്ട ചില രണ്ടാംനിര നേതാക്കൾ അന്നുണ്ടായിരുന്നു. സി.ബി.ഐ കേസ് ഏറ്റെടുക്കുകയും ഒടുവിൽ കേസ് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തുവെങ്കിലും സംസ്ഥാന െപാലീസി​െൻറ അന്വേഷണസംഘത്തലവനും അന്നത്തെ ദക്ഷിണ മേഖല ഡി.ഐ.ജിയുമായിരുന്ന ഡോ. സിബി മാത്യൂസ് ത​െൻറ സിദ്ധാന്തത്തിൽ ഇന്നും ഉറച്ചുനിൽക്കുകയാണ്. കാര്യങ്ങൾ ശരിയായി അപഗ്രഥിക്കാനും മനസ്സിലാക്കി വേണ്ടതു ചെയ്യാത്തതുകൊണ്ടുമാണ് അദ്ദേഹം ഇപ്പോഴും ആ നിലപാടിൽ നിൽക്കുന്നത്. ആദ്യം വാർത്ത നൽകാതിരുന്ന പ്രമുഖ പത്രം (പുസ്തകത്തിൽ പേരെടുത്തു പറയുന്നു) വാർത്ത നൽകുന്നതിനെ ന്യായീകരിച്ചത് വാർത്ത നൽകിയ പത്രത്തിന് 10 ശതമാനം പ്രചാരം കൂടിയതിനാൽ തങ്ങൾക്കു വേറെ നിർവാഹമിെല്ലന്നായിരുന്നു. പൊന്മുടിയിൽ ഐ.എസ്.ആർ.ഒ പരിശീലനകേന്ദ്രം തുടങ്ങാനുള്ള ശ്രമം ഇല്ലാതാക്കിയതിന് മുൻ മന്ത്രി മന്ത്രി ബിനോയ് വിശ്വത്തെയും കുറ്റപ്പെടുത്തുന്നു. ഏറ്റവും അധികം പ്രശ്നം സൃഷ്ടിച്ചത് ബിനോയ് വിശ്വം ആയിരുന്നു. യോഗത്തിൽ എല്ലാക്കാര്യങ്ങളും കേൾക്കും എന്നിട്ട് പിറ്റേദിവസം കണ്ണുമടച്ച് ഒരു പ്രസ്താവനയും നടത്തും. മെർക്കിൻസ്റ്റൺ എസ്റ്റേറ്റ് വിവാദമെന്ന പേരിൽ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയും വിമർശിക്കുന്നു. ദേവാസ് സാങ്കേതികവിദ്യ ഇടപാട് വിവാദവാർത്തയാക്കിയതിന് പിന്നിൽ 2ജി സ്പെക്ട്രം കേസി​െൻറ രൂക്ഷത കുറക്കലായിരുന്നു. ഈ കരാറുമായി മുന്നോട്ടുപോയിരുന്നുവെങ്കിൽ നേരിട്ടും അല്ലാതെയുമായി രാജ്യത്തിന് 10,000 കോടി രൂപയെങ്കിലും ലാഭമുണ്ടായനേ. കപ്പലിലെ കള്ളന്മാർ ഇതൊന്നും കാണാതെയും കേൾക്കാതെയും ഒളിഞ്ഞിരിപ്പാണ് ഇന്നും. ഫലമോ, രാഷ്ട്രത്തിന് വൻ നഷ്ടമുാകുന്ന പ്രതികാര നടപടികൾ ഇന്നും തുടരുന്നു. കാലുപിടിച്ചും സേവപിടിച്ചും സ്ഥാനത്തെത്തിയ എ​െൻറ പിൻഗാമിക്ക് എന്നോട് നേരിട്ട് വൈരാഗ്യത്തിന് എന്തെങ്കിലും കാരണമുള്ളതായി അറിയില്ല. അടിസ്ഥാനപരമായ മുന്നേറ്റങ്ങൾ ഉണ്ടാക്കുന്നതിനു പകരം മാധ്യമശ്രദ്ധ നേടിയെടുക്കാനുള്ള ജിമ്മിക്കുകളിലേക്ക് പലപ്പോഴും പിൻഗാമികൾ പോവുകയാണ്. ചൊവ്വദൗത്യവും ഒറ്റയടിക്ക് 38 കൊച്ചുകൊച്ചു ഉപഗ്രഹങ്ങൾ വിക്ഷേപിക്കലുമൊക്കെ അത്തരം പരിപാടികളാണ് എന്നാണ് ത​െൻറ നിലപാട്. ആത്യന്തികമായി അവ നമ്മെ അടിസ്ഥാനപരമായ പുരോഗതിയിലേക്കു നയിക്കുകയിെല്ലന്നും അദ്ദേഹം പറയുന്നു. ഡി.സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.