മദ്യലഹരിയിൽ കൊക്കക്ക്​ സമീപം സാഹസിക ​പ്രകടനം; യുവാക്കൾ 2000 അടി താഴ്​ചയിലേക്ക്​ വീണു

വിഡിയോ വൈറലായി മുംബൈ: കൊക്കക്ക് സമീപമുള്ള കൈവരിയുടെ മുകളിലിരുന്ന് മദ്യപിച്ച ശേഷം സുരക്ഷവേലി മറികടന്ന യുവാക്കൾ 2000 അടി താഴ്ചയിലേക്ക് വീണു. മുംബൈയിലെ പ്രശസ്തമായ അംേബാലി ഘട്ടിലെ കവാലെ സദ് പോയൻറിൽ തിങ്കളാഴ്ചയാണ് സംഭവം. യുവാക്കൾ താഴേക്ക് വീഴുന്ന വിഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കോലാപൂരിലെ പൗൾട്രി ഫാം ജീവനക്കാരായ ഇംറാൻ ഗറാദി (26), പ്രതാപ് റാത്തോഡ് (21) എന്നിവരാണ് മരിച്ചത്. ഏഴ് പേരടങ്ങുന്ന സംഘം വിനോദയാത്രക്കായാണ് ഇവിടെയെത്തിയത്. ഇതിൽ രണ്ട് പേർ കൈവരിക്ക് മുകളിൽ കയറിയിരിക്കുന്നതും മദ്യപിക്കുന്നതും വഴക്കുണ്ടാക്കുന്നതും ചിരിക്കുന്നതുമെല്ലാം വിഡിയോയിൽ വ്യക്തമാണ്. ഇതിന് ശേഷം കൈവരി മറികടന്ന ഇവർ കൊക്കക്കരികിൽ നിൽക്കുേമ്പാഴാണ് ഒരാളുടെ കാലിടറി താഴേക്ക് വീഴുന്നത്. ഇയാൾ കൂടെയുണ്ടായിരുന്നയാളുടെ കൈയിൽ പിടിച്ചതോടെ രണ്ട് പേരും താഴേക്ക് പതിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.