എം.ജി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിനിടെ കെ.എസ്​.യ​ു^എസ്​.എഫ്​.​െഎ സംഘർഷം

എം.ജി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിനിടെ കെ.എസ്.യു-എസ്.എഫ്.െഎ സംഘർഷം കോട്ടയം: എം.ജി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിനിടെ കെ.എസ്.യു-എസ്.എഫ്.െഎ സംഘർഷം. കെ.എസ്.യു എറണാകുളം ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യറി​െൻറ തലക്ക് അടിയേറ്റു. തേവര എസ്.എച്ച് കോളജിൽനിന്നുള്ള കൗൺസിലർ കൂടിയായ അലോഷ്യസി​െൻറ തലയിൽ എസ്.എഫ്.െഎ പ്രവർത്തകർ കമ്പിവടിെകാണ്ട് അടിച്ചതായി കെ.എസ്.യു ആരോപിച്ചു. പരിക്കേറ്റ അലോഷ്യസിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. തെരഞ്ഞെടുപ്പിനിടെ പെൺകുട്ടികൾ ഉൾപ്പെടെ വോട്ടർമാരെ എസ്.എഫ്.െഎ പ്രവർത്തകർ തെറിയഭിഷേകം നടത്തിയതായും ക്യൂവിൽ നിന്ന വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പിടിച്ചുവാങ്ങി കീറി എറിഞ്ഞതായും കെ.എസ്.യു നേതാക്കൾ പറഞ്ഞു. ഇതോടെ നിരവധിപേർക്ക് വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു കൗൺസിലർമാരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചും വീടുകയറി ഭീഷണിപ്പെടുത്തിയും എസ്.എഫ്.െഎ െതരഞ്ഞെടുപ്പ് അട്ടിമറിെച്ചന്ന് കെ.എസ്.യു ആരോപിച്ചു. സർവകലാശാല യൂനിയൻ നടത്തുന്ന കോടികളുടെ അഴിമതി പുറത്തുവരാതിരിക്കാൻ െതരഞ്ഞെടുപ്പ് അലങ്കോലമാക്കി ഏകപക്ഷീയമായി കമ്മിറ്റികൾ പിടിച്ചെടുക്കാനാണ് എസ്.എഫ്.െഎ ശ്രമിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. പരിക്കേറ്റ അലോഷ്യസിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. ജോസഫ് എം.എൽ.എ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തർ, കോട്ടയം ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, ജന. സെക്രട്ടറി ജോബോയ് ജോർജ്, ടോമി പുളിമാൻതുണ്ടം തുടങ്ങിയവർ സന്ദർശിച്ചു അതേസമയം, അക്രമത്തിൽ പങ്കില്ലെന്ന് എസ്.എഫ്.െഎ നേതാക്കൾ പറഞ്ഞു. പരാജയഭീതിയിൽ കെ.എസ്.യു മനഃപൂർവം പ്രശ്നം സൃഷ്ടിച്ചു. സമാധാനാന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും മറിച്ചുള്ള ആരോപണം ശരിയല്ലെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.