കോ​ട്ട​യ​ത്ത് റെ​യി​ൽ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ഉ​ട​ൻ

കോട്ടയം: കോട്ടയത്തിന് പ്രതീക്ഷ നൽകി റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികൾ ഉടൻ ആരംഭിക്കും. കഞ്ഞിക്കുഴി പ്ലാേൻറഷൻ കോർപറേഷന് സമീപമുള്ള റെയിൽവേ തുരങ്കം ഇരട്ടിപ്പിക്കുന്ന ജോലിയാണ് ആദ്യം തുടങ്ങുന്നത്. നിർമാണം ആരംഭിക്കുമ്പോൾ കെ.കെ റോഡിലെ ഗതാഗതം തടസ്സപ്പെട്ടാൽ മറ്റു മാർഗങ്ങൾ തേടും. കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവരുമായി കൂടിയാലോചന നടത്താൻ റെയിൽവേ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കഞ്ഞിക്കുഴി, പ്ലാേൻറഷൻ കോർപറേഷൻ കേന്ദ്ര ഓഫിസിനുസമീപമുള്ള തുരങ്കത്തോടുചേർന്നു പാതയിരട്ടിപ്പിക്കൽ ആറുമാസത്തിനകം തുടങ്ങാനാണ് റെയിൽവേയുടെ തീരുമാനം. ഇതിനു മുന്നോടിയായി തുരങ്കത്തിെൻറ മുകളിലൂടെ പുതിയ പാലം പണിയും. ഈ സമയത്ത് കെ.കെ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാതിരിക്കാൻ റബർ ബോർഡ് ആസ്ഥാനത്തിന് മുന്നിലൂടെയുള്ള റോഡ് നവീകരിക്കാനും മുട്ടമ്പലം അടിപ്പാലം നിർമിക്കാനുമുള്ള രൂപരേഖ തയാറാക്കുന്ന ജോലി റെയിൽവേ ആരംഭിച്ചു. തുരങ്കം അതുപോലെ നിലനിർത്തും. തുരങ്കത്തിെൻറ സമീപം മണ്ണെടുത്തു മാറ്റി ഇരട്ടപ്പാതക്കായി വീതികൂട്ടും. ഇരട്ടപ്പാത വരുന്നതോടെ തുരങ്കങ്ങൾ എൻജിൻ ഷണ്ടിങ്ങിന് ഉപയോഗിക്കും. പുതിയ ഇരട്ടപ്പാതയിൽ വശത്തുനിന്ന് മണ്ണിടിഞ്ഞു വീഴാതിരിക്കാൻ കൊങ്കൺ മാതൃകയിൽ കല്ലുകൾ അടുക്കി സംരക്ഷണഭിത്തിയും നിർമിക്കും. കോട്ടയം സ്റ്റേഷനിൽനിന്ന് ചിങ്ങവനത്തേക്കുള്ള ഒരു കിലോമീറ്റർ കുന്നായ ഭാഗമാണ്. ഇവിടത്തെ മണ്ണുനീക്കിയാണ് പാത ഇരട്ടിപ്പിക്കൽ നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.