പു​ത്ത​ന്‍ച​ന്ത​യു​ടെ പ്ര​തീ​ക്ഷ സ​ഫ​ല​മാ​കു​ന്നു: മു​ണ്ട​ക്ക​യം കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്​​റ്റാ​ൻ​ഡ്​​ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

മുണ്ടക്കയം: വർഷങ്ങളുടെ കാത്തിരിപ്പിന് അറുതിയാകുന്നു. മുണ്ടക്കയം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാൻഡ് നിർമാണം അവസാനഘട്ടത്തിൽ. പുത്തന്‍ചന്തയിലുള്ള പഞ്ചായത്തവക സ്ഥലത്താണ് 69 ലക്ഷം രൂപ വിനിയോഗിച്ച് നിർമാണം നടക്കുന്നത്. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയും ഹൈറേഞ്ചിെൻറ കവാടവുമായ ടൗണില്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്ല. കാലങ്ങളായി പ്രൈവറ്റ് ബസ്സ്റ്റാൻഡിലാണ് കെ.എസ്.ആർ.ടി.സി ബസ് നിർത്തുന്നത്. സ്വകാര്യ ബസ്സ്റ്റാൻഡിെൻറ കിഴക്കേ അറ്റത്താണ് കെ.എസ്.ആര്‍.ടി.സി ബസുകൾ പാര്‍ക്കുചെയ്യുന്നത്. സ്ഥലപരിമിതി മൂലം ബസുകൾ പാര്‍ക്ക് ചെയ്യാൻ സ്ഥലമില്ലാതെ സ്റ്റാൻഡിനുള്ളിൽ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. സ്റ്റേഷൻ മാസ്റ്ററുടെ ഒാഫിസ് പെട്ടിക്കടക്ക് തുല്യമായിരുന്നു. പിന്നീട് കംഫര്‍ട്ട് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ ഇത് സ്റ്റേഷൻമാസ്റ്ററുടെ ഒാഫിസാക്കി മാറ്റി പ്രവര്‍ത്തിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി ബസ്സ്റ്റാൻഡ് എന്ന ആവശ്യം ഉയര്‍ന്നത്. ഭാവിയില്‍ ഡിപ്പോ ആയി ഉയര്‍ത്താനും സാഹചര്യമുള്ളതിനാല്‍ കൂടുതല്‍ സൗകര്യം ഏർപ്പെടുത്തിയാണ് നിർമാണം. ബസ്സ്റ്റാൻഡ് യാഥാര്‍ഥ്യമായാല്‍ കുമളി ഭാഗത്തുനിന്ന് എത്തുന്ന ബസുകൾക്ക് 34ാം മൈല്‍ മുളംങ്കയം പാലംകടന്ന് എരുമേലി റൂട്ടിലൂടെ ബസ്സ്റ്റാൻഡിലെത്താൻ സാധിക്കും. മണിമലയാറിെൻറ കരയിലൂടെ പൈങ്ങനയില്‍ എത്തുന്ന രീതിയില്‍ വിഭാവനം ചെയ്തിരിക്കുന്ന ബൈപാസിെൻറ നിർമാണം പൂര്‍ത്തിയായാല്‍ കോട്ടയം ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ക്ക് ടൗണില്‍ കയറാതെ പുത്തന്‍ചന്തയില്‍ എത്താനാവും. ഇത് ടൗണിലെ ഗതാഗതക്കുരുക്ക് കുറക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.