മ​ന്ദി​രം ക​വ​ല​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം

ചങ്ങനാശ്ശേരി: എം.സി റോഡ് നവീകരണം ഏറെക്കുറെ പൂര്‍ത്തിയായ കുറിച്ചി മന്ദിരം കവലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. തിരക്കേറിയ സമയങ്ങളില്‍ ഇതു വലിയ ഗതാഗത തടസ്സത്തിനും കാരണമാകുന്നു. കുറിച്ചി ഭാഗത്തേക്കും നീലംപേരൂര്‍ ഭാഗത്തേക്കും തിരിയുന്ന റോഡുകള്‍ ചേരുന്ന മന്ദിരം കവലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഒരു ഹോം ഗാര്‍ഡിെൻറ സേവനം മാത്രമാണ് ഉള്ളത്. ഇതു വളരെ അപര്യാപ്തവുമാണ്. തിരക്കേറിയ കവലയില്‍ ഓട്ടോ സ്റ്റന്‍ഡും ടാക്‌സി സ്റ്റാന്‍ഡും കൂടി ആകുന്നതോടെ യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുന്നു. റോഡ് നവീകരണത്തിന് ശേഷവും നിലവില്‍ ബസുകള്‍ കവലയില്‍ തന്നെയാണ് ഇരു ഭാഗത്തെയും നിര്‍ത്തുന്നത്. ഒരേസമയം കോട്ടയം ഭാഗത്തേയ്ക്കും ചങ്ങനാശ്ശേരി ഭാഗത്തേയ്ക്കും ബസുകള്‍ ഇവിടെ നിര്‍ത്തുമ്പോള്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. ബസ് സ്റ്റോപ്പുകള്‍ മാറ്റി ക്രമീകരിച്ചാല്‍ തിരക്ക് കുറയ്ക്കാന്‍ സാധിക്കും. നവീകരണത്തിെൻറ ഭാഗമായി ബസ്ബേ നിമിച്ചിട്ടുണ്ടെങ്കിലും ബസുകള്‍ കവലയില്‍ തന്നെയാണ് നിര്‍ത്തുന്നത്. അതിനാല്‍, ഈ സമയങ്ങളില്‍ വലിയ തിരക്കും അനുഭവപ്പെടുന്നു. സമീപത്തുള്ള പ്രധാന കവലകളിലെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. ബസുകള്‍ മാറ്റിനിര്‍ത്താന്‍ ഉള്ള നടപടി പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ഇവിടെ ട്രാഫിക് ലൈറ്റുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.