മ​ധു​വി​ന് ആ​ശ്വാ​സം; ക​ര​ള്‍മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക്​ സ​ര്‍ക്കാ​ര്‍ ധ​ന​സ​ഹാ​യം

പാലാ: ഗുരുതര കരള്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഞീഴൂര്‍- കൊച്ചിടത്തില്‍പറമ്പില്‍ മധുവിന് കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി ജനകീയം 2017ല്‍ മൂന്നുലക്ഷം രൂപയുടെ സഹായം അനുവദിച്ചു. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ താൽക്കാലിക ഡ്രൈവറായി ജോലി നോക്കിയിരുന്ന 42കാരനായ മധുവിന് കരൾ മാറ്റിവെക്കേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. സ്വന്തമായുള്ള എട്ടുസെൻറ് സ്ഥലത്ത് പഞ്ചായത്ത് പണിതുനല്‍കിയ വീട്ടില്‍ താമസിക്കുന്ന മധുവിന് വന്‍തുക െചലവ് വരുന്ന കരള്‍രോഗ ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കാന്‍കൂടി കഴിയില്ലായിരുന്നു. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിൽ കരള്‍മാറ്റ ശസ്ത്രക്രിയക്കായി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന മധുവിെൻറ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ കലക്ടര്‍ സി.എ. ലത ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. പരാതി പരിശോധിച്ചതിനു ശേഷം മുഖ്യമന്ത്രി നല്‍കിയ നിർദേശമനുസരിച്ച് കലക്ടര്‍ മൂന്നുലക്ഷം രൂപയുടെ ധനസഹായം മധുവിന് അനുവദിച്ചു. കോതനല്ലൂര്‍ പഴയിടത്ത് ശശിയുടെ മകന്‍ ശ്യാമിനും രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം അനുവദിച്ചു. അർബുദ ബാധിതനായ ശ്യാം തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലാണ്. വൈക്കം- തലയാഴം കണിയാന്‍തറ സോമെൻറ മകന്‍ 21 വയസുള്ള അഖിലിെൻറ വൃക്ക മാറ്റിെവക്കല്‍ ശസ്ത്രക്രിയക്കായി രണ്ടുലക്ഷം രൂപയും അനുവദിച്ചു. ഇരുവൃക്കകളും തകരാറിലായ അഖിലിന് അച്ഛന്‍ സോമന്‍തന്നെയാണ് വൃക്ക നല്‍കിയത്. കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ് അഖില്‍. ജനസമ്പര്‍ക്ക പരിപാടിയിലെത്തിയ ഈരാറ്റുപേട്ട വയലുങ്കല്‍ സക്കീര്‍ ഹുസൈന്‍--ഐഷ ദമ്പതികളുടെ സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച മകന്‍ അഞ്ചുവയസ്സുള്ള ആദിലിനും ലഭിച്ചു സമാശ്വാസം. കുട്ടിയുടെ ചികിത്സക്കായി ധനസഹായം അനുവദിക്കുന്നതിനുള്ള നടപടി പരിപാടിയില്‍ സ്വീകരിച്ചു. ചികിത്സ സഹായത്തിനെത്തിയ പക്ഷാഘാതം പിടിപെട്ട ഇടനാട് സ്വദേശി ലൂക്കോസിെൻറ അടുക്കലെത്തിയാണ് കലക്ടര്‍ അപേക്ഷ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ചികിത്സ സഹായവും കലക്ടര്‍ ഉറപ്പുനല്‍കി. ചികിത്സ ആനുകൂല്യത്തിനായി തിങ്കളാഴ്ച പുതുതായി ലഭിച്ച 20 അപേക്ഷകളില്‍ 79,000 രൂപയുടെ ധനസഹായം അനുവദിച്ചു. ശേഷിച്ച അപേക്ഷകള്‍ പരിശോധനക്കും തുടര്‍ നടപടികള്‍ക്കുമായി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.