എരുമേലി പഞ്ചായത്ത് പാറമടകള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കും

എരുമേലി: അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കാന്‍ എരുമേലി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനം. കൊടിത്തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിനെതുടര്‍ന്ന് പഞ്ചായത്ത് നിയോഗിച്ച സബ് കമ്മിറ്റി ഇവയുടെ പ്രവര്‍ത്തനം അനധികൃതമാണെന്ന് കണ്ടത്തെിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പാറമടകള്‍ക്ക് അനുമതി നിഷേധിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. കൊടിത്തോട്ടം മേഖലയില്‍ മൂന്നോളം പാറമടകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ വന്‍തോതില്‍ നടക്കുന്ന പാറഖനനം ഒരു മലതന്നെ ഇല്ലാതാക്കിയതായി നാട്ടുകാര്‍ പറയുന്നു. വന്‍തോതിലുള്ള പാറഖനനം ജനജീവതത്തെയും ബാധിച്ചു. വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നതോടൊപ്പം കുട്ടികളിലും മുതിര്‍ന്നവരിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമായി. ഇതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. എം.എല്‍.എ, എം.പി എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. കൊടിത്തോട്ടം വാര്‍ഡ് ഗ്രാമസഭയിലും അയല്‍ ഗ്രാമസഭയിലും പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കിയിരുന്നു. അതിനിടെ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയാല്‍ ജോലി നഷ്ടമാകുമെന്ന വാദവുമായി ഒരുവിഭാഗം പാറമട തൊഴിലാളികള്‍ രംഗത്തത്തെിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.