ചങ്ങനാശേരി: മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമില്ളെന്ന് ആരോപിച്ച് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഭരണപക്ഷ കൗണ്‍സില്‍ അംഗം വോക്കൗട്ട് നടത്തി. മാലിന്യം പ്രശ്നം പരിഹരിക്കാന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ളെന്നും മത്സ്യമാര്‍ക്കറ്റിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ തയാറാകുന്നില്ളെന്നും ആരോപിച്ചാണ് കൗണ്‍സിലര്‍ സാജന്‍ ഫ്രാന്‍സിസ് വ്യാഴാഴ്ച നടന്ന നഗരസഭാ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. മാലിന്യ നിര്‍മാര്‍ജനത്തിന് ആളെ വിട്ടു നല്‍കിയില്ളെന്ന് സാജന്‍ ഫ്രാന്‍സിസ് പരാതി ഉയര്‍ത്തിയപ്പോള്‍ ഭരണകക്ഷിയില്‍ തന്നെയുള്ള ചില കൗണ്‍സിലര്‍മാര്‍ ഇത് ശരിയല്ളെന്നും സാജന്‍ ഫ്രാന്‍സിസിന് തൊഴിലാളികളുടെ സേവനം ലഭിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തിനു ശേഷമാണ് നഗരസഭയിലെ മാലിന്യ പ്രശ്നത്തിനു പരിഹാരമില്ളെന്ന് പറഞ്ഞ് സാജന്‍ ഫ്രാന്‍സിസ് യോഗം ബഹിഷ്കരിച്ചത്. യോഗത്തില്‍ കരാറുകാര്‍ക്കെതിരെയും രൂക്ഷവിമര്‍ശം ഉയര്‍ന്നു. വാര്‍ഡ് വര്‍ക്കുകള്‍ കരാറെടുത്തശേഷം ലാഭമില്ലാത്ത പണി ഉപേക്ഷിക്കുന്നതിനെച്ചൊല്ലിയും കരാറുകള്‍ റദ്ദുചെയ്യുന്നതിനെ ചൊല്ലിയുമായിരുന്നു അംഗങ്ങള്‍ പരാതി ഉന്നയിച്ചത്. പാണാകരി പാടശേഖരത്ത് എന്‍ജിന്‍പുര, തൂമ്പ് എന്നിവ നിര്‍മിക്കുന്നതിന് കരാറെടുത്ത ശേഷം കരാര്‍ റദ്ദുചെയ്യാനുള്ള അപേക്ഷയില്‍ ചര്‍ച്ച നടന്നപ്പോഴാണ് അംഗങ്ങള്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കരാറുകാര്‍ക്കെതിരെ ആഞ്ഞടിച്ചത്. 34ാം വാര്‍ഡിലെ പണി സംബന്ധിച്ചും ചര്‍ച്ച നടന്നപ്പോഴും സ്ഥിതി ഇതായിരുന്നുവെന്നും പരാതി ഉയര്‍ന്നു. കരാറുകാരെ സംരക്ഷിക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. കരാറുകാരെ സംരക്ഷിക്കുന്ന നടപടി അംഗീകരിക്കാനാവില്ളെന്നും ഇത്തരം നടപടി തുടരാനാവില്ളെന്നും അംഗങ്ങള്‍ പറഞ്ഞു. ഫാത്തിമാപുരം ഡമ്പിങ് യാര്‍ഡിലെ മാലിന്യം ഗേറ്റില്‍ തള്ളുന്നതുമൂലം നഗരസഭക്ക് വര്‍ഷം തോറും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാകുന്നതായി അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഈ മാലിന്യം മാറ്റുന്നതിന് മാത്രമാണ് ലക്ഷങ്ങള്‍ മുടക്കുന്നത്. ഇത് ഇറക്കുന്നത് ഡമ്പിങ് യാര്‍ഡിനകത്തേക്ക് മാറ്റിയാല്‍ ഈ പ്രശ്നത്തിനു പരിഹാരമാകും. രണ്ടാം നമ്പര്‍ പെരുന്ന ബസ് സ്റ്റാന്‍ഡില്‍ പണികഴിപ്പിച്ച ഇ.എം.എസ് സ്മാരക എ.സി ഓഡിറ്റോറിയം വാടകക്ക് നല്‍കി നഗരസഭക്ക് സാമ്പത്തികലാഭം ഉണ്ടാക്കുന്നതിനും യോഗം തീരുമാനിച്ചു. 20,000 രൂപ വാടകയും 7500 രൂപ സെക്യൂരിറ്റിയും ഈടാക്കിയാണ് ഓഡിറ്റോറിയം വാടകക്ക് നല്‍കാന്‍ തീരുമാനമായത്. ഒരു കോടി മുടക്കി നിര്‍മിച്ച ഓഡിറ്റോറിയത്തില്‍ ഇതുവരെ പരിപാടികളൊന്നും നടന്നിട്ടില്ളെന്നാണ് അംഗങ്ങള്‍ പറയുന്നത്. ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ അധ്യക്ഷതവഹിച്ചു. കൃഷ്ണകുമാരി രാജശേഖരന്‍, ടി.പി. അജികുമാര്‍, പി.എസ്. മനോജ്, പി.എ. നസീര്‍, അനില രാജേഷ്കുമാര്‍, എന്‍.പി. കൃഷ്ണകുമാര്‍, ലാലിച്ചന്‍ കുന്നിപറമ്പില്‍, മാര്‍ട്ടിന്‍ സ്കറിയ, സാജന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.