അധ്യാപക ജോലി വാഗ്ദാനംനല്‍കി തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍

ചങ്ങനാശേരി: ദേവസ്വം ബോര്‍ഡ് സ്കൂളില്‍ അധ്യാപകജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം രൂപ തട്ടിയയാള്‍ അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം ഈശ്വരമംഗലം രാധാഭവനില്‍ രാധാകൃഷ്ണനെയാണ് (55) ചത്തെിപ്പുഴ സ്വദേശി സാല്‍വി ദാസ് നല്‍കിയ പരാതിയില്‍ ചങ്ങനാശേരി സി.ഐ ബിനു വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2015ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്‍െറ ഭാര്യക്ക് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വിദ്യാലയത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് രൂപ തട്ടിയെടുത്തത്. ചാന്നാനിക്കാട് പഞ്ചവടി ബുക് സ്റ്റാളില്‍വെച്ച് 3,40,000 രൂപയും 60,000 രൂപയുടെ ചെക്കും പ്രതിക്ക് നല്‍കിയതായി പരാതിയില്‍ പറയുന്നു. ദേവസ്വം ബോര്‍ഡിന്‍െറ വ്യാജ സീല്‍ പതിച്ച നിയമന ഉത്തരവാണ് പ്രതി ഇവര്‍ക്ക് നല്‍കിയത്. നാളുകള്‍ക്കുശേഷം ജോലി ലഭിക്കാത്തതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതി ഒളിവില്‍പോയിരുന്നു. പാലക്കാട് ഒളിച്ചുതാമസിക്കുന്നതായി കിട്ടിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. തൃക്കൊടിത്താനം, പള്ളിക്കത്തോട് സ്റ്റേഷനുകളിലായി സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ല സ്വദേശി പാസ്റ്റര്‍ തമ്പാന്‍ വര്‍ഗീസാണ് വ്യാജ സീല്‍ നിര്‍മിക്കാന്‍ സഹായിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയെന്ന് പൊലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഡിവൈ.എസ്.പി വി. അജിത്തിന്‍െറ നേതൃത്വത്തില്‍ ചിങ്ങവനം എസ്.ഐ എം.എസ്. ഷിബു, തൃക്കൊടിത്താനം എസ്.ഐ സുധീഷ് കുമാര്‍, എ.എസ്.ഐ സെബാസ്റ്റ്യന്‍, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.